സ്വന്തം ഐഡന്റിറ്റി പോലും റിവീല്‍ ചെയ്യാതെ മമ്മൂക്കയ്‌ക്കെതിരെ എന്തൊക്കെയോ പറയുകയാണ്, ഒളിച്ചിരുന്ന് കല്ലെറിയുക എന്നൊക്കെ പറയുന്നത് പോലെ, മമ്മൂട്ടിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് ആസിഫ് അലി

80

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിക്ക് ഇന്ന് ആരാധകരേറെയാണ്. ടെലിവിഷന്‍ അവതാരകനായിട്ടായിരുന്നു ആസിഫ് അലിയുടെ തുടക്കം.

Advertisements

പിന്നീട് ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. അതിന് ശേഷം നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. നായകനായും വില്ലനായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം ഇന്ന്.

Also Read:ഇത് ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ നാടാണ്, മതവിദ്വേഷത്തിന് അവസരം കാത്തുനില്‍ക്കുന്നവരെ പ്രബുദ്ധരായ മലയാളികള്‍ തള്ളണം, തുറന്നടിച്ച് ഷെയിന്‍ നിഗം

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ നടന്‍ മമ്മൂട്ടിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആസിഫ് അലി. ഇതൊന്നും മമ്മൂക്ക കാര്യമാക്കി എടുക്കുകയോ ഇത്തരം പ്രചാരണങ്ങളെ കുറിച്ച് ആലോചിക്കുകയോ ചെയ്യില്ലെന്ന് ആസിഫ് അലി പറയുന്നു.

ഒളിച്ചിരുന്ന കല്ലെറിയുക എന്നൊക്കെ പറയുന്നത് പോലെയുള്ള സ്വഭാവമാണ് സോഷ്യല്‍മീഡിയയില്‍ കാണിക്കുന്നത്. സ്വന്തം ഐഡന്റിറ്റി പോലും റിവീല്‍ ചെയ്യാതെ ആളുകള്‍ സോഷ്യല്‍മീഡിയയില്‍ ഇരുന്ന് എന്തൊക്കെയോ പറയുകയാണെന്നും അദ്ദേഹം അതിനൊക്കെ എത്രയോ മുകളിലാണെന്നും ആസിഫ് അലി പറയുന്നു.

Also Read:കൊച്ചുകുഞ്ഞിന്റെ സ്വഭാവമാണ്, ചെയ്യുന്ന സഹായങ്ങളൊന്നും ആരെയും കാണിക്കാന്‍ വേണ്ടിയല്ല, രാഷ്ട്രീയത്തില്‍ വന്നതുകൊണ്ട് മാത്രം ഒത്തിരി സിനിമകള്‍ നഷ്ടപ്പെട്ടു, സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവന്‍ പറയുന്നു

ഇത്തരം പ്രചാരണങ്ങള്‍ ഒന്നും നമ്മള്‍ കേള്‍ക്കാന്‍ നില്‍ക്കരുത്. അതിനെ അന്വേഷിക്കാനൊന്നും പോകരുതെന്നും മമ്മൂക്കയും ഇതേ ആറ്റിറ്റിയൂഡില്‍ തന്നെയായിരിക്കുമെന്നും ആസിഫ് അലി പറയുന്നു. ആസിഫ് അലിയുടെ വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.

Advertisement