ഇന്ന് ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന യുവതാരങ്ങളിൽ ഒന്നാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ, സംവിധായകൻ, നിർമാതാവ്, ഡിസ്ട്രിബ്യൂട്ടർ തുടങ്ങിയ മേഖലകളിൽ പൃഥ്വിരാജ് നിറഞ്ഞുനിൽക്കുകയാണ്. ഏറ്റവും അവസാനം പൃഥ്വിരാജിന്റേതായി തിയേറ്ററുകളിലെത്തിയ സിനിമ തീർപ്പായിരുന്നു. മികച്ച പ്രതികരണം നേടി ചിത്രം നിറഞ്ഞ് പ്രദർശനം തുടരുകയാണ്.
വേറിട്ട പ്രതികാര കഥ പറയുന്നതാണ് തീർപ്പ്. കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രമാണിത്. അക്കാഡിയോ സാകേത് എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് തീർപ്പ് പറയുന്നത്. റാം കുമാർ നായറും ഭാര്യ മൈഥിലിയുമാണ് ഈ അൾട്രാ ലക്ഷ്വറി ബീച്ച് റിസോർട്ടിന്റെ നടത്തിപ്പുകാർ.
അവിടേക്ക് ഒരു വൈകുന്നേരം അതിഥികളായി എത്തുകയാണ് റാമിന്റെ ബാല്യകാലസുഹൃത്തായ പരമേശ്വരൻ പോറ്റിയും ഭാര്യ പ്രഭയും. വഞ്ചനയുടെയും ചതിയുടെയും കഥകൾ പറയാനുള്ള ആ സൗഹൃദങ്ങൾക്കിടയിലേക്ക് ഒരു അന്തിമ വിധി തീർപ്പിനായി അപ്രതീക്ഷിതമായി ഒരു അതിഥി എത്തുന്നു. അവിടം മുതൽ കഥ മാറി തുടങ്ങുകയാണ്. പതിഞ്ഞ താളത്തിൽ ആരംഭിക്കുന്ന ചിത്രം പോകപോകെ സങ്കീർണ്ണമാവുകയാണ്.

ഒരു പാമ്പും കോണിയും കളിയിലെ കരുക്കളെ പോലെ ഇടയ്ക്ക് കുതിച്ചും ഇടയ്ക്ക് വീണുമൊക്കെയാണ് ചിത്രത്തിന്റെ സഞ്ചാരം. രണ്ട് കാലഘട്ടങ്ങളാണ് ചിത്രം പ്രധാനമായും പറഞ്ഞുപോവുന്നത് അതിൽ വളരെ സെൻസിറ്റീവായ ചില സാമുദായിക-രാഷ്ട്രീയ വിഷയങ്ങൾ കൂടി കടന്നുവരുന്നുണ്ട്. വിജയ് ബാബു, പൃഥ്വിരാജ്, സൈജു കുറുപ്പ്, ഇന്ദ്രജിത്ത്, ഇഷ തൽവാർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇപ്പോഴിതാ സുഹൃത്തും മെറിലാൻഡ് സ്റ്റുഡിയോസ് ഉടമ പി.സുബ്രഹ്മണ്യത്തിന്റെ ചെറുമകനുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് വൈറലാകുന്നത്. ‘വിശാഖിനെ എനിക്ക് അവന്റെ ചെറിയ പ്രായം മുതൽ അറിയാം.’ ‘ഈ എൻഗേജ്‌മെന്റിന് മുമ്പ് ഒരു ചെറിയ കഥനടന്നിട്ടുണ്ട്. വിശാഖിന്റെ ബ്രദറിൻ ലോയെ എനിക്ക് പരിചയമുണ്ട്.

ഈ പ്രപ്പോസൽ സീരിയസായി ആോചിക്കുന്ന സമയത്ത് അദ്ദേഹം എന്നെ വിളിച്ചിരുന്നു. പൃഥ്വിരാജ് സിനിമയിലുള്ള വ്യക്തിയല്ല അദ്ദേഹത്തോട് വിശാഖ് എങ്ങനത്തെ പയ്യനാണെന്ന് തിരക്കാം എന്ന് കരുതിയാണ് അദ്ദേഹം എന്നെ വിളിച്ചത്.’ അപ്പോൾ ഞാൻ ഒരു മിനിറ്റെന്ന് പറഞ്ഞ് വിശാഖിനെ വിളിച്ചു. നിന്റെ ഓഫർ എന്താണ് എനിക്കെന്ന് പറയാൻ പറഞ്ഞു അവനോട്… ചേട്ടാ എന്ത് വേണമെങ്കിലും ചെയ്യാമെന്ന് അവൻ അന്ന് പറഞ്ഞു.
എന്ത് വേണമെന്ന് വൈകാതെ വിശാഖിനോട് ഞാൻ പറയും. വിശാഖിന്റെ കാര്യത്തിൽ വലിയ സന്തോഷമുണ്ട്.’ ‘വിശാഖിനും അദ്വിതയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു. പ്രണവ് മോഹൻലാലിനെപ്പോലെ ബാച്ചിലർ ലൈഫ് എഞ്ചോയ് ചെയ്യുന്നവരെ അസൂയയോടെ നോക്കി കാണുന്നവരിൽ നിന്നും ഒരു മാരീഡ് ലൈഫിലേക്ക് കാലെടുത്ത് വെക്കണമെങ്കിൽ നീ അത്രമേൽ പ്രണയത്തിലായിരുന്നിരിക്കണം’ വിശാഖിനും വധുവിനും ആശംസകൾ നേർന്ന് പൃഥ്വിരാജ് പറയുന്നു.
പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമിച്ചത് വിശാഖ് സുബ്രഹ്മണ്യമായിരുന്നു. 2022ൽ തിയേറ്ററുകളിൽ എത്തിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രങ്ങളിലൊന്നും ഹൃദയം തന്നെയായിരുന്നു. പ്രണവ് മോഹൻലാൽ, അമ്മ സുചിത്ര, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, ഭാര്യ ദിവ്യ, അജു വർഗീസ് തുടങ്ങിയവരൊക്കെ വിശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിന് എത്തിയിരുന്നു.









