ഞാൻ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്മയുടെ അച്ഛൻ ആയിരുന്നു എന്നെ മദ്രസയിൽ കൊണ്ടുവിട്ടിരുന്നത്; വെളിപ്പെടുത്തലുമായി അനു സിത്താര

2192

സ്‌കൂൾ കലോൽസവ വേദിയിൽ നിന്നും സിനിമയിൽ എത്തി മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് അനു സിത്താര. ശാലീന സുന്ദരിയായി എത്തി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ ഇടം നേടുക ആയിരുന്നു അനു സിത്താര.

സൂപ്പർ നടി കാവ്യാ മാധവന് ശേഷം മലയാള സിനിമയിൽ ശാലീന സുന്ദരികൾ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താര വരുന്നത്. ആരാധകർ രണ്ട് കൈയ്യും നീട്ടി അനുവിനെ സ്വീകരിക്കുക ആയിരുന്നു. 2013 ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ ആണ് അനു സിത്താര അഭിനയ രംഗത്തേക്ക് എത്തിയത്.

Advertisements

പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥയിലും അനാർക്കലിയുലും ചെറിയ വേഷങ്ങളിൽ എത്തിയെങ്കിലും ഒമർ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളിൽ എത്തയതോടെയാണ് അനു സിത്താരയെ മലയാളികൾ ശ്രദ്ധിച്ച് തുടങ്ങിയത്. പിന്നീട് സൂപ്പർ താരങ്ങളുടെ അടക്കം നായികയായി മാറുകയായിരുന്നു അനു സിത്താര.

Also Read
പ്രണവിനെ പോലെ ബാച്ചിലർ ലൈഫ് അസൂയയോടെ നോക്കുന്നവർ, എന്നിട്ടും വിവാഹജീവിത്തിലേയ്ക്ക്; വിശാഖിന് പൃഥ്വിരാജ് നേർന്ന ആശംസകൾ ഇങ്ങനെ

മമ്മൂട്ടിക്കൊപ്പം കുട്ടനാടൻ ബ്ലോഗിലും മോഹൻലാലിനൊപ്പം ട്വൽത്ത് മാനിലും അനു സിത്താര അഭിനയിച്ചിരുന്നു. രണ്ടിലും പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുപ്പം മുതൽ ഡാൻസും അനു സിത്താര അഭ്യസിച്ചിട്ടുണ്ട്.

മാനു എന്ന് അനു സിത്താര സ്‌നേഹത്തോടെ വിളിക്കുന്ന പിതാവ് സലാം കൽപറ്റ നാടറിയുന്ന നാടക നടനാണ്. 25 വർഷമായി നാടകരംഗത്ത് സജീവമായ സലാം 500 ഓളം വേദികളിൽ വേഷമിട്ടിട്ടുണ്ട്. താരത്തിന്റെ അമ്മ രേണുക ആവട്ടെ വയനാട്ടിലെ അറിയപ്പെടുന്ന നൃത്താധ്യാപികയുമാണ്. അഭിനയവും നൃത്തവുമെല്ലാം ര ക്ത ത്തി ൽ അലിഞ്ഞു ചേർന്ന താരം തന്റെ ഉയർച്ചയ്ക്ക് പിന്നിലെ ശക്തി സ്രോതസ്സായി അഭിമാനത്തോടെ ചൂണ്ടിക്കാട്ടുന്നത് കലയെ ഉപാസിച്ച കുടുംബത്തിന്റെ നിറഞ്ഞ പിന്തുണയാണ്.

ഇപ്പോവിതാ സിനിമയിൽ അനു സിത്താര പത്ത് വർഷം പൂർത്തിയാക്കാൻ പോവുകയാണ്. പത്ത് വർഷത്തിനുള്ളൽ മുപ്പത്തിയഞ്ചിൽ അധികം സിനിമകളിൽ അനു സിത്താര ഇതുവരെ അഭിനയിച്ചിട്ടുണ്ട്. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് അനു സിത്താരയുടെ ഭർത്താവ്. വിവാഹശേഷമാണ് അനു സിത്താരയ്ക്ക് സിനിമയിൽ അവസരം ലഭിച്ചത്.

കൊവിഡ് കാലത്ത് ഒരു യുട്യൂബ് ചാനലും അനു സിത്താര ആരംഭിച്ചിരുന്നു. തന്റെ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങൾ അനു സിത്താര ഈ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. നാളുകൾക്ക് ശേഷം വീണ്ടും അനു സിത്താര തന്റെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ. ട്വൽത്ത് മാനാണ് അവസാനം അഭിനയിച്ച് റിലീസ് ചെയ്ത സിനിമ.

മോമോ ഇൻ ദുബായ്, വാതിൽ എന്നിവയാണ് ഇനി റിലീസിനെത്താനുള്ളത്. മോമോ ഇൻ ദുബായിലെ ഖദീജ എന്ന കഥാപാത്രം ഏറെ താൽപര്യത്തോടെ ചെയ്ത സിനിമയാണ്. മനോഹരമായ ദുബായിൽ ജീവിക്കുന്നവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് സിനിമ പറയുന്നത്. ചെറുപ്പം മുതൽ അമ്മ വേദികളിൽ ഡാൻസ് അവതരിപ്പിച്ച് കഴിയുമ്പോൾ എനിക്കും പാട്ട് ഇട്ട് തരും ആ സമയങ്ങളിൽ ഞാൻ ചുമ്മ കയറി നൃത്തം ചെയ്തിട്ടുണ്ട്.

Also Read
കല്യാണം കഴിഞ്ഞ പെൺകുട്ടിയുമായി ഇഷ്ടത്തിലാണ്, അവൾക്ക് എന്നെയും, വിവാഹത്തിന് മുൻപേ ഞങ്ങൾ പ്രണയത്തിലായിരുന്നു, അത് തെറ്റാണോ; അവിഹിതത്തെ കുറിച്ച് ഹില പറയുന്നത് ഇങ്ങനെ

അമ്മയും മാനുവും വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ മറ്റാർക്കും ലഭിക്കാത്ത പല സുന്ദര നിമിഷങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. ഓണം വരുമ്പോൾ വീട്ടിൽ സദ്യയ്‌ക്കൊപ്പം ബിരിയാണിയും വെക്കും ബിരിയാണിയുടെ ഉപ്പ് നോക്കിയിരുന്നത് അമ്മയുടെ അമ്മയായിരുന്നു. സാമ്പാറിന്റെ ടേസ്റ്റ് നോക്കി അഭിപ്രായം പറയുന്നത് ഉമ്മുമ്മയും ആയിരിക്കും. ഈദ് വന്നാലും എല്ലാവരും ഒരുമിച്ച് ഒന്നായി നിന്ന് ഭക്ഷണമൊരുക്കി ആഘോഷിക്കും.

പണ്ട് ഞാൻ മദ്രസയിൽ പഠിച്ചിട്ടുണ്ട്. അന്ന് എന്നെ മദ്രസയിൽ കൊണ്ടുവിട്ടിരുന്നത് അമ്മയുടെ അച്ഛനായിരുന്നു. അവരൊന്നും മദ്രസയിൽ ഞാൻ പോകുന്നതിന് പരാതിപ്പെട്ടിട്ടില്ല. അതിലൊക്കെ ഞാൻ ഭാഗ്യവതിയാണ്. അമ്പലത്തിലും ഞാൻ പോയിട്ടുണ്ട്. ചെറുപ്പം മുതൽ സിനിമയ്ക്ക് പോകുമായിരുന്നു ഞങ്ങൾ എന്നും അനു സിത്താര വ്യക്കതമാക്കുന്നു.

Advertisement