ഇത് അച്ഛനുള്ളതാണ് അച്ഛന്‍ കാണുന്നുണ്ടെന്ന് എനിക്കറിയാം: ലൂസിഫറിനെ കുറിച്ചുള്ള തകര്‍പ്പന്‍ റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലായി പൃഥ്യിയുടെ വൈകാരിക വാക്കുകള്‍

21

മോഹന്‍ലാല്‍ പൃഥിരാജ് ആരാധകരുടെ അടങ്ങാത്ത കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ഇന്ന് എത്തി. മികച്ച അഭിപ്രായമാണ് ആദ്യഷോ കഴിയുമ്പോള്‍ എല്ലാ റിലീസ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്

മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനത്തിനൊപ്പം പൃഥ്വിരാജിലെ കൊലമാസ്സ് സംവിധായകനെക്കൂടി പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുകയാണ്.

Advertisements

അതിനിടെ തന്റെ സ്വപ്‌നം പൂവണിയുന്ന ദിനം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍ വളരെ വൈകാരികമാണ്. ‘ഇത് അച്ഛനുള്ളതാണ് അച്ഛന്‍ കാണുന്നുണ്ടെന്ന് എനിക്കറിയാം’ എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്. അച്ഛനും മലയാള സിനിമയുടെ അവിഭാജ്യ ഘടകവുമായിരുന്ന നടന്‍ സുകുമാരന് സമര്‍പ്പിക്കുകയാണ് തന്റെ ചിത്രമെന്നാണ് പൃഥ്വിയുടെ വാക്കുകള്‍.

അതേസമയം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറം നല്‍കുന്നു ചിത്രം എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ആണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഒപ്പം വിവേക് ഒബ്രോയ്, ഇന്ദ്രജിത്, മഞ്ജു വാര്യര്‍, സായ് കുമാര്‍, ഷാജോണ്‍ എന്നിവരുടെ മികച്ച പ്രകടനവും ചിത്രത്തെ ഗംഭീരമാക്കുന്നു.

മലയാള സിനിമയിലെ യുവ സൂപ്പര്‍ താരമായ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം തന്റെ സംവിധാന മികവ് പ്രേക്ഷകനെ ബോധ്യപ്പെടുത്തി എന്നു തന്നെ പറയാം.

മുരളി ഗോപിയുടെ കിടിലന്‍ സംഭാഷണങ്ങളും കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മുന്നില്‍ അവതരിപ്പിച്ച രീതിയും കയ്യടി നേടുന്നുണ്ട്. ദീപക് ദേവിന്റെ പശ്ചാത്തല സംഗീതം ഗഭീരമായപ്പോള്‍ സുജിത് വാസുദേവിന്റെ ദൃശ്യങ്ങള്‍ ഈ ചിത്രത്തിന്റെ സാങ്കേതിക നിലവാരം വേറെ തലത്തില്‍ എത്തിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ ആവേശം കൊള്ളിക്കുന്ന രീതിയില്‍ ആണ് പൃഥ്വിരാജ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്

Advertisement