‘എനിക്ക് 39 വയസ്സായി എന്ന് പറയുന്നതിൽ അഭിമാനമുണ്ട്; ഇന്നും ഹോട്ടാണ്, ആന്റി എന്ന് വിളിക്കണോ? വിളിച്ചോളൂ’: പ്രിയാമണി

147

നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്.

പരുത്തിവീരൻ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തിൽ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്.

Advertisements

മമ്മൂട്ടി മോഹൻലാൽ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം പ്രിയാ മണി മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹജീവിതം ആറാംവർഷത്തിലേക്ക് കടന്നതിന്റെ സന്തോഷത്തിലാണ് പ്രിയാമണി. കൂടാതെ താരം അഭിനയിച്ച ജവാൻ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്.

ALSO READ- ഒരു പെണ്ണിനും അവരുടെ ഭർത്താവിനെ പങ്കുവെക്കാൻ പറ്റില്ല; മറ്റെന്തും അവർ പങ്കുവെക്കും; കുട്ടി പത്മിനി ജീവിതം പറയുന്നു

അതേസമയം, പല കാരണങ്ങളാൽ സോഷ്യൽ മീഡിയയിൽ നടിക്കെതിരെ വിമർശനങ്ങളും മോശം കമന്റുകളുമൊക്കെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് പ്രിയാമണി.

താരം പറയുന്നത് നമ്മൾ എന്ത് ചെയ്താലും പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. ഒരു സിനിമയ്ക്ക് വേണ്ടിശരീരഭാരം കുറച്ചാൽ അവർ പറയും, നിങ്ങൾ അമിതമായി ശരീരഭാരം കുറച്ചെന്ന്. വണ്ണം വെച്ചാൽ അവർ പറയും, നിങ്ങൾ അമിതഭാരം വച്ചു എന്ന്. അടുത്തിടെ ഇറങ്ങിയ ഫാമിലി മാൻ സീരീസിന്റെ രണ്ടു ഭാഗങ്ങളിലും എഅൽപം ശരീരഭാരം ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി എനിക്ക് അത് ചെയ്യേണ്ടിവന്നു. അതിന് ശേഷം വണ്ണം കുറയ്ക്കുകയായിരുന്നു പ്രിയാമണി.

ALSO READ- അവരെ ആത്മഹത്യയിലേക്ക് നയിച്ചത് ഒരുപക്ഷെ ഈ കാരണങ്ങൾ ആവാം; പക്ഷെ സഹോദരനായി എഴുതി വെച്ച കുറിപ്പിൽ അവർ പറഞ്ഞത് ഇങ്ങനെ; ശാന്തിവിള ദിനേശ്

അഥവാ ഇനി ഫാമിലി മാൻ 3 ചെയ്യുന്നുണ്ടെങ്കിൽ, താൻ അപ്പോഴും ശരീരഭാരം കൂട്ടേണ്ടി വന്നേക്കാം. അത് തനിക്കറിയില്ലെന്നും പ്രിയാമണി പറയുകയാണ്. തനിക്ക് വരുന്ന കമന്റുകൾ വായിക്കാറില്ലെന്ന് പറയുന്നില്ല. ആ കമന്റുകളൊക്കെ വായിക്കാറുണ്ട്. പക്ഷേ, അതിനോട് പ്രതികരിക്കാനോ അവർക്കൊക്കെ മറുപടി നൽകാനോ ആഗ്രഹിക്കുന്നില്ലെന്നും അത് ആവശ്യമില്ലാത്ത കാര്യമാണെന്നും പ്രിയാമണി പറയുന്നു.

തനിക്ക് വേണമെങ്കിൽ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവർക്കെതിരെ തിരിച്ചടിക്കാൻ പോലും സാധിക്കും. പക്ഷെ തനിക്കതിന്റെ ആവശ്യമില്ല ‘നിങ്ങൾക്ക് തന്നെ ആന്റി എന്ന് വിളിക്കണോ? വിളിച്ചോളൂ മടിക്കണ്ട.

തനിക്കൊരു കുഴപ്പവുമില്ലെന്നും പ്രിയാമണി പറയുന്നു. നാളെ നിങ്ങളും ഇതേ പ്രായത്തിലേക്ക് എത്തും. തനിക്ക് 39 വയസ്സായി എന്ന് പറയുന്നതിൽ അഭിമാനമുണ്ട്. അടുത്ത വർഷം 40 വയസ്സ് തികയും. ഇന്നും ഹോട്ടാണ്. അതിനെ കുറിച്ച് ഒരു പേടിയുമില്ല. നിങ്ങൾക്ക് വേണമെങ്കിൽ ബോഡി ഷെയിം ചെയ്‌തോളു, മടിക്കണ്ടയെന്നും പ്രിയാമണി പറയുന്നു.

Advertisement