പണ്ടത്തെ നയൻതാരയാണ് ഭംഗിയെന്ന് ബോളിവുഡ് ആരാധകർ; പ്ലാസ്റ്റിക് സർജറി ചെയ്തവരും പുരസ്‌കാരം അർഹിക്കുന്നുണ്ടെന്ന് കമന്റ്

1331

മലയാളത്തിൽ നിന്നും തമിഴിലേക്കും തുടർന്ന് തെലുങ്കിലേക്കും കന്നഡയിലേക്കും ചേക്കേറിയ നടിയാണ് നയൻതാര . തന്റെ സിനിമാജീവിതത്തിന്റെ ആദ്യകാലങ്ങളിൽ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും അധികം വൈകാതെ തന്നെ തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആകാൻ താരത്തിന് സാധിച്ചു. സിനിമാ രം?ഗത്ത് ഇന്ന് ഏറ്റവും വിലപിടിപ്പുള്ള നായിക നടിയാണ് നയൻതാര. 20 വർഷം മുൻ നിരയിൽ തുടരുന്ന നടിക്ക് പിന്തുണയുമായി വൻ ആരാധക വൃന്ദവുമുണ്ട്. തെന്നിന്ത്യയിലെ മറ്റൊരു നടിക്കും ലഭിക്കാത്ത പ്രതിഫലമാണ് പുതിയ ചിത്രം ജവാനിൽ നയൻതാര വാങ്ങിയത്. അതും 11 കോടി രൂപ.

2003 ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് നയൻതാര അഭിനയ രം?ഗത്തേക്ക് കടന്ന് വരുന്നത്. ഇന്നത്തെ പ്രശസ്തിയിലേക്ക് നയൻതാര ഉയരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സിനിമയുടെ സംവിധായകൻ സത്യൻ അന്തിക്കാട് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഇക്കാലയളവിനിടെ നയൻതാരയുടെ ലുക്കിൽ വന്ന മാറ്റങ്ങൾ ചെറുതല്ല. ഒന്നിലേറെ തവണ വൻ മേക്കോവർ നടിക്ക് വന്നിട്ടുണ്ട്. മനസിനക്കരെയിലെ നയൻതാരയെ അല്ല വല്ലവൻ എന്ന തമിഴ് ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. തുടർന്ന് വന്ന സിനിമകളിലും ഈ മാറ്റങ്ങൾ ആരാധകർ കണ്ടത് തന്നെയാണ്.

Advertisements

Also Read
സിനിമ എനിക്ക് ജോലി മാത്രമാണ്; അതെനിക്ക് കലയും കൊലയുമല്ല; വൈറലായി ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ

നയൻതാര പ്ലാസ്റ്റിക് സർജറികൾ ചെയ്തിട്ടുണ്ടെന്ന് സോഷ്യൽ മീഡിയയിൽ നാളുകളായി അഭിപ്രായങ്ങൾ വരുന്നുണ്ടെങ്കിലും താരം ഇതിനോട് പ്രതികരിക്കാറില്ല. നേരത്തെ നടി ശ്രീദേവിയും പ്ലാസ്റ്റിക് സർജറിയുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതലായി പുറത്ത് വന്നത്. നയൻതാരയും രഹസ്യമായി പ്ലാസ്റ്റിക് സർജറികൾ ചെയ്‌തെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം. അതേസമയം ഇതിൽ നടിയെ പിന്തുണയ്ക്കുന്നവരാണ് ഭൂരിഭാ?ഗവും.

പുതിയ ചിത്രം ജവാന്റെ വിജയത്തിന് ശേഷം ബോളിവുഡിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത് നയൻതാരയുടെ പഴയ ചിത്രങ്ങളാണ്. പഴയ നയൻതാര ആയിരുന്നു കാണാൻ ഭംഗി എന്നും, ഇപ്പോഴത്തെ നയൻതാര മാറ്റങ്ങൾ വന്നിട്ടുള്ളവളാണെന്നും ആണ് ആളുകൾ കമന്റ് ഇടുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്തയാൾ അവാർഡ് അർഹിക്കുന്നു എന്നാണ് നടിയുടെ ഫോട്ടോക്ക് താഴെ വന്ന ഒരു കമന്റ്. മറ്റ് ചിലർ ഇതിനോട് വിയോജിച്ചു.

Also Read
‘പുള്ളീടെ ഇറങ്ങുന്ന സിനിമകളൊക്കെ കൊ ല ഹിറ്റാണ്; സത്യമായും അന്ന് എനിക്ക് ഭയങ്കര അസൂയ തോന്നി’; യുവനടനോടുള്ള അസൂയ വെളിപ്പെടുത്തി ആന്റണി വർഗീസ് പെപെ

ജവാന് ശേഷം ഇരവൈനാണ് നടിയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ജയം രവിയാണ് ചിത്രത്തിലെ നായകൻ. ഇതേ കോംബോയിൽ തനി ഒരുവൻ സിനിമയുടെ രണ്ടാം ഭാ?ഗവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.മലയാളത്തിൽ ?ഗോൾഡ് ആണ് നടിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. പൃഥിരാജ് നായകനായെത്തിയ സിനിമ സംവിധാനം ചെയ്തത് അൽഫോൻസ് പുത്രനാണ്. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന സിനിമ പക്ഷെ ആരാധകരെ നിരാശപ്പെടുത്തി. പിന്നീട് നയൻതാരയുടെ പുതിയ മലയാള സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

Advertisement