‘പുള്ളീടെ ഇറങ്ങുന്ന സിനിമകളൊക്കെ കൊ ല ഹിറ്റാണ്; സത്യമായും അന്ന് എനിക്ക് ഭയങ്കര അസൂയ തോന്നി’; യുവനടനോടുള്ള അസൂയ വെളിപ്പെടുത്തി ആന്റണി വർഗീസ് പെപെ

1609

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ അങ്കമാലി ഡയറീസ്, സ്വന്തന്ത്ര്യം അർദ്ധരാത്രി, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ലഭിച്ച മാസ് പരിവേഷമുള്ള താരമാണ് ആന്റണി വർഗീസ് പെപെ. താരത്തിന്റെ ഈയടുത്ത് ഇറങ്ങിയ സൂപ്പർ ബംബർ ഹിറ്റ് ചിത്രം ആർഡിഎക്‌സും വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്.

അതേസമം, താൻ ഇത്രയേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടെങ്കിലും തന്നെ അസൂയപ്പെടുത്തുന്ന യുവതാരമുണ്ട് മലയാളത്തിൽ എന്നുപറയുകയാണ് പെപെ.തനിക്ക് അസൂയ തോന്നിയിട്ടുള്ള നടനാണ് ഈ താരമെന്നും പെപെ വെളിപ്പെടുത്തിയിരികക്കുകയാണ.്.

Advertisements

ആന്റണി വർഗീസ് പെപെയെഅസൂയപ്പെടുത്തിയ താരം മറ്റാരുമല്ല, നിവിൻ പോളിയാണ്. വടക്കൻ സെൽഫി ഇറങ്ങിയ സമയത്ത് തിയേറ്ററുകൾ ഹൗസ്ഫുൾ ആയിരുന്നുവെന്നും തന്റെ ഒരു സിനിമ എന്നാണ് ഇങ്ങനെ കാണാൻ പറ്റുന്നതെന്ന് അന്ന് ആലോചിച്ചിട്ടുണ്ടെന്നും ആന്റണി വർഗീസ് പറയുകയാണ്.

ALSO READ- ആ ചുംബനം ബച്ചൻ കുടുംബത്തിന് തൃപ്തികരമായിരുന്നില്ല; അതിന്റെ പേരിൽ അവർ തമ്മിൽ പരസ്പരം സംസാരിക്കാതെ ആയി; വൈറലായി ഐശ്വര്യയുടെ വാക്കുകൾ

ഇന്ത്യൻ സിനിമാ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആന്റണി വർഗീസ് പെപെ. താൻ തിരുവനന്തപുരത്തെ ഒരു തിയേറ്ററിലേക്ക് ചെല്ലുമ്പോൾ കാണുന്നത്, ദുൽഖർ സൽമാന്റെ കിങ് ഓഫ് കൊത്തയും നിവിൻ പോളിയുടെ രാമചന്ദ്ര ബോസ് ആൻഡ് കോയും അതിന്റെ കൂടെ ആർഡിഎക്സും. നമുക്കിത് കാണുമ്പോൾ ഭയങ്കര സന്തോഷമായിരിക്കുമെന്നാണ് താരം പറയുന്നത്.

മുൻപ് വടക്കൻ സെൽഫി ഇറങ്ങിയ സമയത്ത് താൻ തിരുവനന്തപുരത്തായിരുന്നു. തിയേറ്ററിൽ തിരക്കെന്നൊക്കെ പറഞ്ഞുകഴിഞ്ഞാൽ ഒടുക്കത്തെ തിരക്ക്. നിവിൻ പോളിയെന്ന നടനോട് അന്ന് ഭയങ്കര അസൂയ തോന്നി. ഭയങ്കര ഇഷ്ടമാണ്, എന്നാൽ ഭയങ്കര അസൂയയും തോന്നിയെന്നും ആന്റണി വർഗീസ് പെപെ പറയുന്നു.

ALSO READ- ശരണ്യ കൂടെ തന്നെയുണ്ട്; സ്‌നേഹസീമ ഇന്നും മകളുടെ പേരിലാണ്; അനുജത്തിക്ക് റെയിൽവേയിൽ ജോലി കിട്ടിയത് അവളുടെ അനുഗ്രഹം; മനസ് തുറന്ന് അമ്മ

കൂടാതെ, അന്ന് പുള്ളീടെ ഇറങ്ങുന്ന സിനിമകളൊക്കെ കൊ ല ഹിറ്റാണ്. സത്യമായും അന്ന് എനിക്ക് ഭയങ്കര അസൂയ തോന്നി. ബൈക്കും കാറുമെല്ലാം നിറഞ്ഞ് ഹൗസ്ഫുള്ളായിരിക്കുകയാണ്. അപ്പോൾ എന്റെ ഒരു പടം എന്നാണ് ഇങ്ങനെ വരിക എന്ന് ആലോചിച്ചിരുന്നെന്നും താരം പറഞ്ഞു.

മാത്രമല്ല, തന്റെ പടത്തെ പൊക്കി പറയുകയല്ല, പക്ഷേ തനിക്കും അങ്ങനെ രോമാഞ്ചിഫിക്കേഷൻ വന്നിട്ടുണ്ട്. അങ്കമാലി ഡയറീസ് ഇറങ്ങിക്കഴിഞ്ഞ് തിരുവനന്തപുരത്ത് അതേ തിയേറ്ററിൽ തന്നെ പോയി ടിക്കറ്റ് ചോദിച്ചു.

ആ ഷോ ഹൗസ്ഫുള്ളായിരുന്നു. ടിക്കറ്റില്ല മോനേ എന്ന് പറഞ്ഞു. അപ്പോൾ അവിടെ നിന്നും താൻ മാസായി ഇറങ്ങി വന്നുവെന്നും ആന്റണി വർഗീസ് പറയുകയാണ്.

Advertisement