Home Entertainment Celebrities

ആ വീഡിയോ ഇറങ്ങിയതിന്റെ അടുത്ത ദിവസം ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കടന്നു, ശരിക്കും ഞെട്ടി, പ്രിയ വാര്യര്‍ പറയുന്നു

110

ഒമര്‍ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ എത്ത ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയാ വാര്യര്‍. ഈ സിനമയിലെ മാണിക്യ മലരായി എന്ന ഗാനത്തിന് ഇടെയുള്ള ഒരു കണ്ണടയ്ക്കല്‍ രംഗത്തിലൂടെയാണ നടി ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

Advertisements

പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ വീണ്ടും മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. അതേ സമയം അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് പ്രിയ വാര്യര്‍. പ്രിയ നായികയായി എത്തിയ ഏറ്റവും പുതിയ മലയാള ചിത്രമാണ് 4 ഈയേര്‍സ്.

Also Read: ക്രിസ്തുമസ് ദിനത്തില്‍ പുതിയ ഒരാളായി എത്തി റബേക്ക, ഞെട്ടി ആരാധകര്‍, വീഡിയോ വൈറല്‍

ഇപ്പോഴിതാ അഡാറ് ലവ് ചിത്രത്തിലെ വൈറലായ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ. ചിത്രത്തിലെ മാണിക്യ മലരായഎന്ന പാട്ടിലെ കണ്ണിറുക്കല്‍ സീനിലൂടെയാണ് പ്രിയ വാര്യര്‍ ലോകത്താകമാനം ആരാധകരെ വാരിക്കൂട്ടിയത്.

പാട്ടിറങ്ങുന്നതിന് മുമ്പ് തനിക്ക് ഇന്‍സ്റ്റയില്‍ ആയിരം ഫോളോവേഴ്‌സ് ആയിരുന്നു ഉണ്ടായിരുന്നതെന്നും ഇതിന് ശേഷം ഒറ്റ ദിവസം കൊണ്ട് പത്തുലക്ഷം ഫോളോവേഴ്‌സ് ആയി എന്നും പ്രിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

Also Read: ഒരിക്കൽ തന്റെ ജീവിത സഖി ആകാൻ കാത്തിരുന്നവളെ വർഷങ്ങൾക്ക് ശേഷം ചേർത്ത് ചുംബിച്ച് സൽമാൻഖാൻ, തന്റെ 57 ആം ജന്മദിനം ആഘോഷമാക്കി താരം

ആ പാട്ടില്‍ താന്‍ 10 സെക്കന്റ് മാത്രമേ ഉള്ളൂ. ഇത് ഷൂട്ട് ചെയ്തപ്പോള്‍ പലരും തന്റെയടുത്ത് വന്ന് പറഞ്ഞിട്ടുണ്ട്, അടിപൊളി എക്‌സപ്രഷനായികരുന്നു നന്നായി ചെയ്തു ഇത് ഹിറ്റവും ഉറപ്പാണ് എന്നൊക്കെ. പാട്ടിറങ്ങി അടുത്ത ദിവസം നോക്കുമ്പോള്‍ തനിക്ക് വണ്‍ മില്യണായിരുന്നു ഫോളേവേഴ്‌സ് എന്നും പ്രിയ പറയുന്നു.

Advertisement