Home Entertainment Celebrities

നീന്താന്‍ അറിയില്ല, പക്ഷേ ബീച്ചുകളോട് അടങ്ങാത്ത പ്രണയമാണ്, പ്രിയ വാര്യര്‍ പറയുന്നു

113

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാന രംഗത്തിലൂടെ തന്നെ ലോകം മുഴുവനും ഉള്ള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി പ്രിയാ വാര്യര്‍. കേരളത്തിന് പുറത്തും ആരാധകരെ സമ്പാദിച്ച താരമാണ് പ്രിയ.

ഈ ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലാണ് താരത്തെ പ്രശസ്തിയിലേയ്ക്ക് നയിച്ചത്. പാട്ട് രംഗം അതിവേഗമാണ് വൈറലായത്. തൊട്ടുപിന്നാലെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലക്ഷക്കണക്കിന് പേരാണ് ഫോളോ ചെയ്തത്. പ്രശസ്തി നേടിയതിന് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നു.

Advertisements

സോഷ്യല്‍മീഡിയ ട്രോളുകള്‍ക്കും നടി ഇരയായി. ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റായപ്പോള്‍ താരം പ്രധാനമായും എത്തിയ ഗാനത്തിന് നേരെ വന്‍ ഡീഗ്രേഡിംഗ് ആണ് നടന്നത്. എന്നാല്‍ പ്രിയ ഇതിലൊന്നും തളര്‍ന്നില്ല.

Also Read: ഞങ്ങള്‍ എപ്പോഴും വഴക്കായിരുന്നു, പക്ഷേ ചേട്ടന്‍ എന്നെ മാറ്റി നിര്‍ത്തുമ്പോള്‍ വിഷമം തോന്നാറുണ്ട്, ദിലീപിനെക്കുറിച്ച് സഹോദരന്‍ അനൂപ് പറയുന്നു

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് പ്രിയ. യാത്രകളേറെ ഇഷ്ടപ്പെടുന്ന പ്രിയ താന്‍ പോയ സ്ഥലങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ യാത്രയുടെ വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയ.

priya-warrier-7

തനിക്ക് ബീച്ചുകള്‍ ഒത്തിരി ഇഷ്ടമാണെന്നും എന്നാല്‍ നീന്താന്‍ അറിയില്ലെന്നും പ്രിയ പറയുന്നു. കടലിന്റെ സൗന്ദര്യ ആസ്വദിച്ചുകൊണ്ട് എത്ര നേരം വേണമെങ്കിലും ബീച്ചില്‍ ചെലവഴിക്കാന്‍ കഴിയുമെന്നും വര്‍ക്കല ബീച്ച് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

കടലിന്റെ അടിത്തട്ട് ഭയങ്കര ഭംഗിയാണെന്നും സ്‌കൂബ ഡൈവ് നടത്തി കാണാത്ത കടലിന്റെ കാഴ്ചകള്‍ കണ്ടുവെന്നും പ്രിയ പറയുന്നു. കുടുംബവുമൊത്ത് തായ്‌ലന്‍ഡില്‍ പോയപ്പോഴായിരുന്നു പ്രിയ സ്‌കൂബ ഡൈവ് നടത്തിയത്.

Advertisement