പുറത്തുവച്ചൊക്കെ ആളുകള്‍ കണ്ണിറുക്കി കാണിക്കുകയാണ്, തനിക്ക് മടുത്തുതുടങ്ങി, സങ്കടപ്പെട്ട് പ്രിയ വാര്യര്‍

30

അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം പുറത്തിറങ്ങിയതോടെ അടുത്തകാലത്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞ ഒരു പേരാണ് പ്രിയ പ്രകാശ് വാര്യര്‍, അല്ലെങ്കില്‍ വിങ്കിംഗ് ഗേള്‍ എന്നുള്ളത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ ഗാനരംഗത്തെ ഒരു കണ്ണിറുക്കല്‍ സീനാണ് പ്രിയയെ ആഗോള പ്രശസ്തയാക്കിയത്. ഗാനം റിലീസായിട്ട് നാളുകള്‍ ഏറെയായെങ്കിലും ഇപ്പോഴും പ്രിയാ തരംഗം ഇന്റര്‍നെറ്റ് വിട്ട് പോയിട്ടില്ല.

Advertisements

എന്നാല്‍ ഈ കണ്ണിറുക്കലും കണ്ണിറുക്കല്‍ പെണ്‍കുട്ടി എന്നുള്ള വിളിയും തനിക്ക് മടുത്തുതുടങ്ങി എന്നാണ് പ്രിയ ഇപ്പോള്‍ പറയുന്നത്. ദുബായില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് പ്രിയ ഇക്കാര്യം തുറന്നു പറഞ്ഞത്. പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…

മാണിക്യമലര്‍ എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ ഇത്ര വലിയ പ്രശസ്തി നേടുമെന്ന് കരുതിയില്ല, കണ്ണിറുക്കല്‍ പെണ്‍കുട്ടി ആയി മാത്രം അറിയപ്പെടാന്‍ താല്‍പര്യവുമില്ല. പുറത്തു വച്ചൊക്കെ കാണുമ്പോള്‍ ആളുകള്‍ കണ്ണിറുക്കി കാണിക്കും. വിങ്കിംഗ് ഗേള്‍ എന്നാണ് പലരും എന്നെ ഇപ്പൊ വിളിക്കാറ്.

അങ്ങനെ മാത്രം അറിയപ്പെടുന്നതിനെക്കാള്‍ അഭിനയത്തില്‍ കുറച്ചു കൂടി ശ്രദ്ധിച്ച് ഒരു നല്ല നടിയായി അറിയപ്പെടാനാണ് എനിക്കിഷ്ടം. പാട്ടിനെതിരെ കേസ് വരുമെന്നൊന്നും കരുതിയിരുന്നില്ല. ആരെയും മോശമാക്കാനോ വേദനിപ്പിക്കാനോ അല്ല അത്തരത്തില്‍ ഒരു രംഗം ചെയ്തതും. പക്ഷേ ഭാഗ്യത്തിന് എല്ലാം നന്നായി തന്നെ അവസാനിച്ചു. പ്രിയ പറഞ്ഞു.

Advertisement