ബ്ലാക്ക് ആന്റ് വൈറ്റിൽ ഗ്ലാമറസായി പ്രിയ വാര്യർ; മിന്നിച്ചെന്ന് ആരാധകർ!

59

അഡാർ ലൗ എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യർ. മാണിക്യ മലരായ പൂവി എന്ന ഗാനം റിലീസായി,ഒറ്റ രാത്രി കൊണ്ടാണ് രാജ്യം ഒട്ടാകെ അറിയപ്പെടുന്ന നടിയായി താരം മാറിയത്. അതിന് ശേഷം വിങ്ക് ഗേൾ എന്നാണ് പ്രിയ വാര്യർ അറിയപ്പെടുന്നത് തന്നെ.

തെന്നിന്ത്യയിലെ പല സൂപ്പർ താരങ്ങളെയും പിന്നിലാക്കിക്കൊണ്ട് പ്രിയയുടെ ഫോളോവേഴ്‌സ് ലിസ്റ്റ് നിറഞ്ഞു. ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രത്തിലാണ്, അഡാർ ലവിന് ശേഷം പ്രിയ അഭിനയിച്ചത്.

Advertisements

എന്നാൽ ചില കാരണങ്ങളാൽ ഈ ചിത്രം പുറത്തിറങ്ങിയില്ല. അന്തരിച്ച നടി ശ്രീദേവിയുടെ പേരിലുള്ളതിനാൽ തന്നെ ഭർത്താവ് ബോണി കപൂർ ചിത്രത്തിനെതിരെ സ്റ്റേ കൊടുത്തു എന്നാണ് വാർത്തകൾ. പിന്നീട് പ്രിയയുടെ റിലീസായ ചിത്രം തെലുങ്കിൽ ഇറങ്ങിയ ചെക്ക് ആണ്.

ALSO READ- ഇതാണോ ഹെയർ സ്റ്റൈൽ, കൊള്ളാമല്ലോ; വിഗ് ഊരി മാറ്റിയപ്പോൾ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ; വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

അതിനു ശേഷം ഇഷ്‌ക് നോട്ട് എ ലവ് സ്റ്റോറി എന്ന ചിത്രത്തിലും പ്രിയ നായികയായി. ഈ രണ്ടു ചിത്രങ്ങളും വലിയ വിജയമായില്ലെങ്കിലും പ്രിയ ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു.ഏറ്റവും ഒടുവിലായി മലയാളത്തിൽ 4 ഇയേഴ്സ് എന്ന ചിത്രമാണ് പ്രിയയുടേതായി പുറത്തിറങ്ങിയത്. ഹിന്ദി കന്നഡ മലയാളം ഭാഷകളിലായി ഏഴോളം ചിത്രങ്ങൾ അണിയറയിലുമുണ്ട്.

സോഷ്യൽമീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ട് സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുമുണ്ട്. ഗ്ലാമറസായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ കറുത്ത വേഷത്തിൽ അതീവ ഗ്ലാമറസായി പ്രിയ പ്രത്യക്ഷപ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം തന്നെ പങ്കുവച്ചിരിക്കുകയാണ്.

പ്രിയ വാരിയരുടെ ഈ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പളനിയപ്പൻ സുബ്രഹ്‌മണ്യമാണ് ഈ ചിത്രങ്ങളുടെ ഫോട്ടോഗ്രാഫർ. സ്മിജിയാണ് സ്‌റ്റൈലിസ്റ്റ്.

ചിത്രം ഇതിനോടകം തന്നെ ആയിരങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന് അഭിനന്ദനങ്ങളും പ്രശംസയും ലഭിക്കുന്നുമുണ്ട്.

Advertisement