ആദ്യം അവനൊപ്പം പോകാൻ ഞാൻ പേടിച്ചു; പിന്നീട് എനിക്കൊപ്പം എന്റെ സുഹൃത്തുക്കളെയും ക്ഷണിച്ചു; അന്ന് ഞാൻ അവനൊപ്പം ചിലവഴിച്ചത് എട്ട് മണിക്കൂറാണ്; തുറന്ന് പറച്ചിലുമായി പ്രിയങ്ക ചോപ്ര

323

തമിഴ് സിനിമയിലൂടെ ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ മിന്നും താരമായി നിലനില്ക്കുമ്പോഴാണ് ഹോളിവുഡിലും താരം തന്റെ സ്ഥാനം ഉറപ്പിച്ചത്. ബോളിവുഡിലെ ചിലർ തന്നെ ഒതുക്കാൻ ശ്രമിച്ചിരുന്നതായി താരം ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു. അതേസമയം ബോളിവുഡിലെ ചരടുവലിക്കുള്ളിൽ പെട്ട് തന്റെ കരിയര് തകരുമോ എന്ന ഭയത്തിലാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചേക്കേറിയതെന്നും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഹോളിവുഡിൽ അവസരങ്ങൾക്കായി താൻ നിരവധി തവണ അവരെ സമീപിച്ചിട്ടുണ്ട്. ഒരു പുതുമുഖം ബോളിവുഡിൽ തുടക്ക കാലത്ത് നേരിടുന്ന പ്രതിസന്ധികൾ പ്രിയങ്കയ്ക്ക് ഹോളിവുഡിലും നേരിടേണ്ടി വന്നു. നിരവധി ഓഡീഷനുകൾക്ക് ഒടുവിലാണ് പ്രിയങ്കക്ക് ക്വാണ്ടിക്കോ എന്ന അമേരിക്കൻ സീരിസിൽ അവസരം ലഭിക്കുന്നത്. തുടർന്നങ്ങോട്ട് പ്രിയങ്കയുടെ കരിയർ ഗ്രാഫിൽ മാറ്റങ്ങളുടെ വർഷങ്ങളായിരുന്നു. ഇന്ന് ഹോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് പ്രിയങ്ക ചോപ്ര.

Advertisements

Also Read
ചേച്ചിയാണ് മാളൂനെ ആലോചിച്ചാലോ എന്ന് ചോദിച്ചത്; ഞങ്ങളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് ആണെന്ന് പ്രതികരിച്ച് മാളവികയും തേജസും!

പോപ് ഗായകനായ നിക് ജോനാസിനെ 2018 ലാ്ണ് പ്രിയങ്ക വിവാഹം കഴിക്കുപന്നത്. പ്രായം കൊണ്ട് തന്നേക്കാൾ ഇളയതാണ് നിക്ക് എന്നുള്ളത് പ്രിയങ്കയെ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ എത്തിച്ചു. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. ഈയടുത്താണ് സറോഗസിയിലൂടെ ഇരുവരും മാതാപിതാക്കളായത്. ഇപ്പോഴിതാ നിക്കുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞങ്ങൾ തമ്മിൽ പരിചയപ്പെട്ട ശേഷം ആദ്യം നിക് ജോനാസ് എന്നെ ഡേറ്റിംഗിന് ക്ഷണിച്ചത് അമേരിക്കൻ പ്രസിഡന്റിന്റെ വൈറ്റ് ഹൗസിലേക്കായിരുന്നു. ഒബാമയുടെ ഫെയർവെൽ ഡിന്നറോ മറ്റോ ആയിരുന്നു. എനിക്ക് പേടിയായിരുന്നു. അതുകൊണ്ട് തന്നെ അന്ന് ഞാൻ പോയില്ല. ഒരിക്കൽ പ്രണയത്തിൽ മോശം അനുഭവം ഉണ്ടായതിനാൽ വീണ്ടും മനസ്സ് തകരുമെന്ന് താൻ ഭയന്നു. ഒടുവിൽ ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് എന്ന സിനിമ ഞങ്ങൾ ഒരുമിച്ച് കണ്ടു.

Also Read
അംജുവിന്റെ എല്ലാ കാര്യങ്ങളും ഇഷ്ടമാണ്, ഉടനെ കല്യാണമുണ്ടാവും; ഇപ്പോൾ ഒരു പ്രേമ രോഗിയാണ്, തലയിൽ തട്ടമിടാത്തതിന് കാരണം ഇതാണ്:മനസ് തുറന്ന് ഹില

നിക് സ്മാർട്ടായിരുന്നു. എനിക്കൊപ്പം അന്ന് അവൻ സുഹൃത്തുക്കളെയും ക്ഷണിച്ചു. അതിനാൽ ഡേറ്റിംഗിന്റെ സമ്മർദ്ദമൊന്നുമില്ലായിരുന്നു. അന്ന് എന്താണ് ഞാൻ ധരിച്ചിരുന്നതെന്ന് എനിക്കോർമ്മയില്ല. പക്ഷെ നിക് അതോർക്കുന്നു. ആ രാത്രി ഞങ്ങൾ എട്ട് മണിക്കൂർ ഒരുമിച്ച് ചെലവഴിച്ചു. പിന്നീട് നിക്കിനോടൊപ്പം ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ തനിക്ക് ആവേശമായിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. നിലവിൽ സിതാഡൽ എന്ന ഹോളിവുഡ് സീരിസിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് താരം .

Advertisement