അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ച് പ്രിയങ്ക ചോപ്രയും കുടുംബവും

23

നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിച്ചു. ബുധനാഴ്ചയായിരുന്നു കുടുംബത്തോടൊപ്പം പ്രിയങ്ക ക്ഷേത്രത്തില്‍ എത്തിയത്. രണ്ടു വയസ്സുകാരിയായ മകളും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 

പ്രാണ പ്രതിഷ്ഠക്കുശേഷം ആദ്യമായിട്ടാണ് പ്രിയങ്ക ചോപ്ര അയോധ്യ രാമക്ഷേത്രത്തില്‍ എത്തുന്നത്. പ്രിയങ്കയ്ക്കും കുടുംബത്തിനും വേണ്ടി കനത്ത സുരക്ഷയാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയത്. അതേസമയം ഇവരുടെ കുടുംബക്ഷേത്ര ദര്‍ശനത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ് .

Advertisements

ജനുവരിയിലാണ് ആയോധ്യയിലെ രാമക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. സിനിമ രംഗത്തെ പല പ്രമുഖരും അന്ന് ചടങ്ങിന് എത്തിയിരുന്നു. അമിതാഭ് ബച്ചന്‍, രജനികാന്ത്, ആലിയ ഭട്ട്-രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍ കത്രീന കൈഫ്, റിഷബ് ഷെട്ടി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ മാസം പകുതിയോടെയാണ് പ്രിയങ്ക ചോപ്രയും മകളും മുംബൈയില്‍ എത്തിയത്. മുംബൈയില്‍ വിവിധ ഉദ്ഘാടന ചടങ്ങുകളില്‍ പ്രിയങ്ക പങ്കെടുത്തിരുന്നു. അതിന് പിന്നാലെ ഇഷ അംബാനിയുടെ ഹോളി ആഘോഷത്തിലും പ്രിയങ്ക പങ്കെടുത്തു.

അതേസമയം തിങ്കാളാഴ്ച നിക് കൂടി മുംബൈയില്‍ എത്തിയ പിന്നാലെയാണ് കുടുംബമായി ഇവര്‍ ആയോധ്യ രാമക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയത്.

Advertisement