Home Entertainment Celebrities

അഡ്വാൻസ് തുകയും വാങ്ങി കൈയ്യിൽ വെച്ചു, ഒടുവിൽ പടം തുടങ്ങാറായപ്പോൾ കാലുമാറി; ആരോ പറഞ്ഞ് തിരിച്ചതാണ്; ഭാമയുടെയും ലാലിന്റെയും ചതി വെളിപ്പെടുത്തി നിർമ്മാതാവ്

3117

സിനിമകൾ വിജയിച്ചാലും പരാജയപ്പെട്ടാലും രണ്ടും നേരിടുന്നത് നിർമാതാവാണ് എന്നതിൽ സംശയമില്ല. വിജയിച്ചാൽ സന്തോഷവും, പരാജയപ്പെട്ടാൽ കനത്ത നഷ്ടവും നേരിടുന്നത് നിർമ്മാതാക്കൾ തന്നെയാണ്. സിനിമയ്ക്കായി ചെലവാക്കുന്ന ഓരോ ചില്ലി കാശും തിരികെ ലഭിക്കണമെന്ന ആഗ്രഹത്തിലും പ്രതീക്ഷയിലും തന്നെയാകും അവർ പണമിറക്കുന്നത്. എന്നാൽ നിർമാണത്തിന്റെ പലഘട്ടങ്ങളിലും പല പ്രതിസന്ധികളും നിർമ്മാതാക്കൾക്ക് നേരിടേണ്ടി വരാറുണ്ട്.

Advertisements

പലരും പിന്മാറിയവരും നഷ്ടം സഹിച്ചവരും തുടങ്ങി പല പ്രതിസന്ധകളും പലരും നേരിട്ടുണ്ട്. ഇപ്പോൾ അത്തരത്തിലൊരു ദുരനുഭവം വെളിപ്പെടുത്തുകയാണ് മാതാവ് എസ് സി പിള്ള. അഡ്വാൻസ് വാങ്ങി സിനിമ ചെയ്യാമെന്ന് ഏറ്റ പ്രമുഖ താരങ്ങളായ ലാലും ഭാമയും കാലുമാറിയെന്നും പിന്നീട് പുതുമുഖങ്ങളെ വച്ച് ചെയ്തപ്പോൾ സിനിമ പരാജയപ്പെട്ടു എന്നുമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് എസ് സി പിള്ള മനസ് തുറന്നത്.

Also read; അത്രനാളും ഒരുമിച്ചുണ്ടായിട്ട് നന്നായിട്ട് സംസാരിച്ച് പിരിയാൻ കഴിയാത്ത വിഷമം മാറി; ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അശ്വതി ശ്രീകാന്ത്

നിർമ്മാതാവിന്റെ വാക്കുകൾ ഇങ്ങനെ;

‘റേഡിയോ എന്ന സിനിമയാണ്. ഉമർ മുഹമ്മദ് എന്നൊരാളാണ് സിനിമ സംവിധാനം ചെയ്തത്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ ആയിരുന്നു. ലാൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഭാമയും സമ്മതിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ ഞാൻ ചെയ്യാമെന്ന് പറഞ്ഞു. അന്ന് തന്നെ അയാൾക്ക് അവിടെ വച്ച് ചെറിയ അഡ്വാൻസ് നൽകി. ഭാമയ്ക്കും അന്ന് തന്നെ അഡ്വാൻസ് നൽകണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ എറണാകുളത്ത് ഭാമയുള്ള സ്ഥലത്ത് ചെന്ന് അഡ്വാൻസ് കൊടുത്തു,’

‘ലാലിന് കൊടുക്കാൻ പോയപ്പോൾ സംവിധായകൻ പറഞ്ഞു. അയാൾ വാങ്ങിച്ചോളാം എന്നാണ് പറഞ്ഞേക്കുന്നത് എന്ന് അങ്ങനെ അത് കൊടുത്തില്ല. രണ്ടാഴ്ച കഴിഞ്ഞു പടം തുടങ്ങി. സ്‌ക്രിപ്റ്റും എല്ലാം റെഡിയായി. പിന്നെ സംവിധായകൻ പറയുന്നു ലാൽ എന്റെ പടത്തിൽ അഭിനയിക്കില്ലെന്ന്. ആരോ പറഞ്ഞു തിരിച്ചതാണ്. നീ കുഴപ്പം പിടിച്ച സംവിധായകൻ ആണോയെന്ന് ഞാൻ ചോദിച്ചു. പിന്നെ ഭാമയും വിളിച്ചു പറഞ്ഞു. ഞാൻ പൈസ തിരിച്ചു തരാം അഭിനയിക്കുന്നില്ലെന്ന്. ലാൽ എന്തോ വിളിച്ചു പറഞ്ഞതാണ് എന്നാണ് എല്ലാരും പറഞ്ഞത്,’

Also read; സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ദിവസങ്ങൾ; വിവാഹവാർഷിക ആഘോഷത്തിൽ എലീനയും രോഹിത്തും

അങ്ങനെ രണ്ടു പേരും പോയി, പടം ഞാൻ വിട്ടില്ല. വേറെ ആൾക്കാരെ വച്ച് ചെയ്തു. പൊളിഞ്ഞു. ലാലിന് പകരം നിഷാൻ വന്നു. പിന്നെ ഇനിയയും സരയുവും മറ്റു കഥാപത്രങ്ങളായി. നേരത്തെ അഡ്വാൻസ് കൊടുത്ത മണിയൻ പിള്ള രാജുവൊക്കെ സിനിമയിൽ ഉണ്ടായിരുന്നു. ഒന്നരക്കോടിയോളം ചെലവാക്കിയിട്ട് അഞ്ച് ലക്ഷം കിട്ടി. മൊത്തത്തിൽ ചീറ്റിങ്ങ് ആയിരുന്നു.’ ‘പടത്തിന്റെ ഡിസ്ട്രിബൂഷൻ എടുക്കാമെന്ന് വിജയ് ബാബു പറഞ്ഞിരുന്നു. പത്ത് പതിനഞ്ച് മീറ്റിങ്ങുകൾ കൂടിയെങ്കിലും പിന്നീട് ഒഴിവായി. സൂര്യക്കാരും സാറ്റ്‌ലൈറ്റ് അവകാശം എടുക്കാമെന്ന് പറഞ്ഞു പാലോഭിപ്പിച്ചിരുന്നു. എന്നാൽ അവരും പിന്മാറി. അങ്ങനെ ഒന്ന് ഒന്നേക്കാൽ കോടി രൂപ പോയി.

Advertisement