യുവനടിയുടെ കൊച്ചിയിലെ ഫ്ലാറ്റില്‍ അനാശാസ്യം; താരത്തിന്റെ ഫ്ലാറ്റില്‍ ദിവസവും വന്നുപോകുന്നത് നിരവധിപേര്‍

35

മലയാളത്തിലെ പ്രശസ്ത യുവനടിയുടെ കൊച്ചിയിലെ ഫ്ലാറ്റില്‍ അനാശാസ്യം നടക്കുന്നതായി പരാതി. തൊട്ടടുത്തെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിരവധിപേരാണ് ദിവസേനെ ഇവിടെ എത്തുന്നത്.

ഒരു സിനിമയില്‍ ടൈറ്റില്‍ വേഷത്തിലഭിനയിച്ചാണ് നടി കരിയര്‍ തുടങ്ങിയത്. ഗള്‍ഫ് ഷോകളും മറ്റും ചെയ്തിരുന്നെങ്കിലും പ്രമാദമായ ഒരു കേസിലെ പ്രതിയുമായുള്ള സൗഹൃദം കാരണം അത്തരം ഷോകള്‍ക്ക് ആരും വിളിച്ചിരുന്നില്ല. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പം അവരും സമീപിക്കുന്നില്ല. പിന്നീട് ആയിരം രൂപ പോലും എടുക്കാനില്ലാതെ ബുദ്ധിമുട്ടിലായി.

Advertisements

പടങ്ങള്‍ കുറഞ്ഞതോടെ ഒരു യുവ ബിസിനസുകാരനുമൊത്ത് ഫ്ലാറ്റില്‍ കുറേനാള്‍ താമസിച്ചു. അയാളുമായുള്ള ബന്ധം തകര്‍ന്നതോടെ എന്‍ആര്‍ഐക്കാരനുമായി കറക്കം തുടങ്ങി. വിവാഹിതനായ അയാളും ഇപ്പോള്‍ താരവുമായുള്ള ബന്ധം ഒഴിവാക്കി. ഇപ്പോള്‍ വലിയ തിരക്കില്ലാത്ത താരത്തിന്റെ ഫ്ലാറ്റില്‍ ദിവസവും പലരാണ് വന്ന് പോകുന്നത്.

കേരളത്തിലെ അറിയപ്പെടുന്ന ഒരു ഹോട്ടല്‍ ശൃംഘലയുടെ ഫഌറ്റ് സമുച്ചയം ആയതിനാല്‍ ഇവിടെ പൊലീസൊന്നും തിരിഞ്ഞ് നോക്കാറില്ല. നടിയുടെ തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിക്കുന്ന യുവാവ് ഓരോ ദിവസവും ഓരോ യുവതികളുമായി ഇവിടെ എതുന്നതായും പരാതിയുണ്ട്. ഇടയ്ക്കിടെ നടിയും ഈ യുവാവും ഫ്ലാറ്റിന്റെ ഗ്രൗണ്ട് ഫ് ളോറിലുള്ള ഫുഡ് കോര്‍ട്ടില്‍ വരും. ഇത് ശ്രദ്ധയില്‍പ്പെട്ട അന്തേവാസികളാണ് സംഭവം പുറത്തുവിട്ടത്.

Advertisement