Home Entertainment Celebrities

പുഷ്പയിലെ മാസ് വില്ലനായി ഫഹദിന്റെ ഉഗ്രൻ മേക്കോവർ ; മൊട്ടയടിച്ച് മുഖത്ത് വെട്ടുമായി താരത്തിന്റെ പുതിയ ലുക്ക്

224

സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുനും ഫഹദ് ഫാസിലും ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. മൊട്ടയടിച്ച് കിടിലൻ മേക്കോവറിലാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രമായി ഫഹദ് ഫാസിൽ എത്തുന്നത്.

ബൻവാർ സിങ് ഷെഖാവത്ത് ഐ പി എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അർജുനെ സൂപ്പർതാരമാക്കിയ സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.

Advertisements

ALSO READ

ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ തമിഴ് ‘കൂഗിൾ കുട്ടപ്പ’ ടീസർ ഇറങ്ങി : വീഡിയോ കാണാം

‘അല വൈകുണ്ഠപുരമുലൂ’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം പുറത്തിറങ്ങാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പുഷ്പ. രക്തചന്ദന കടത്തുകാരനായ പുഷ്പരാജയായാണ് അല്ലു അർജ്ജുൻ എത്തുന്നത്. അല്ലു അർജുൻറെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. 250 കോടി ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

ALSO READ

ഐശ്വര്യ റായിയുമായി പ്രേമത്തിലാകും മുൻപ് അഭിഷേകിന് മറ്റൊരു നടിയുമായി പ്രണയമുണ്ടായിരന്നു; അധികം ആർക്കും അറിയാത്ത ആ പ്രണയകഥ വീണ്ടും വൈറൽ

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിർവഹിക്കുന്നത്.

ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് എൻജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാർത്തിക് ശ്രീനിവാസും . പി ആർ ഒ ആതിര ദിൽജിത്തും ആണ്

 

Advertisement