പുതിയ അതിഥിയെ വരവേറ്റ് അമൃത സുരേഷും ഗോപി സുന്ദറും; ഭർത്താവ് ആണ് ഗോപി സുന്ദർ എന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ പങ്കുവച്ചെ തെറ്റിദ്ധാരണ പരത്തുന്ന വീഡിയോ വൈറലാവുന്നു

241

മലയാളികളുടെ പ്രിയപ്പെട്ട ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപിസുന്ദറും പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ഇരുവരും സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തിയത്. ഗോപീസുന്ദറാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ ആദ്യം അറിയിച്ചത്.

സമൂഹമാധ്യമത്തിലൂടെ തങ്ങളുടെ സ്വകാര്യ ജീവിതം തുറന്ന് കാട്ടിയ താര ജോഡികൾ തങ്ങളുടെ സന്തോഷ നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. അതുകൊണ്ടുതന്നെ ഗോപിസുന്ദറിന്റെയും അമൃതയുടെയും പുത്തൻ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് സോഷ്യൽമീഡിയ. ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത് അമൃത സുരേഷിന്റെയും ഗോപി സുന്ദറിന്റെയും പുതിയൊരു പോസ്റ്റാണ്.

Advertisements

വിമർശകർക്ക് ആഘോഷിക്കാനായിട്ടാണ് ഇപ്പോൾ പുതിയ വീഡിയോയുമായി അമൃത സുരേഷ് ഇൻസ്റ്റഗ്രാമിൽ എത്തിയിരിയ്ക്കുന്നത്. ‘ഞങ്ങളുടെ വീട്ടിലേക്ക് വന്ന പുതിയ അതിഥി’ എന്ന ക്യാപ്ഷനോടെയാണ് അമൃതയുടെ പോസ്റ്റ്. ക്യാപ്ഷൻ കണ്ട് തെറ്റിദ്ധരിക്കേണ്ടകില്ല, വീട്ടിലെ ബാൽക്കെണിയിൽ വന്ന പ്രാവിനെ കുറിച്ചാണ് അമൃതയുടെ വീഡിയോ. വീഡിയോയിൽ ഗോപി സുന്ദറിനെയും ടാഗ് ചെയ്തിട്ടുമുണ്ട് താരം.

ALSO READ- ബിഗ് ബോസിൽ വന്നത് കൊണ്ട് മാത്രം സിനിമയിൽ നല്ല അവസരങ്ങൾ ലഭിച്ചിട്ടില്ല, ജീവിതത്തിൽ മാറ്റമുണ്ടായത് റാണ കാരണം എന്ന് സായി വിഷ്ണു

ഒടുവിലായി ജന്മദിനത്തിൽ പങ്കുവച്ച പോസ്റ്റിൽ ബെസ്റ്റ് ഹസ്ബന്റ് എന്ന് ഗോപി സുന്ദറിനെ അമൃത വിശേഷിപ്പിച്ചിരുന്നു. ഭർത്താവ് എന്നാണ് ഗോപി സുന്ദറിനെ അമൃത സുരേഷ് വിളിച്ചതോടെ ഇരുവരും വിവാഹിതരായെന്ന് സ്ഥിരീകരിക്കുകയാണ് ഒരു കൂട്ടർ. മുൻപ് ഇരുവരും വിവാഹിതരായി എന്ന് പറഞ്ഞുകൊണ്ട് പല വീഡിയോകളും വാർത്തകളും വന്നിരുന്നെങ്കിലും അതിനോടൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല. അതിനിടയിലാണ് പങ്കാളി എന്നല്ല, ഭർത്താവ് എന്ന് തന്നെ പറഞ്ഞുകൊണ്ട് അമൃത എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ ജന്മദിനം. ഗോപി സുന്ദർ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള ആദ്യത്തെ ജന്മദിനം സോഹദരി അഭിരാമിക്ക് ഒപ്പം ഇരുവരുവരും ആഘോഷിച്ചിരുന്നു. ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും മനോഹരമായ ജന്മദിന ആഘോഷമായിരുന്നു ഇത് എന്നാണ് അമൃത സുരേഷ് പറഞ്ഞത്.

Advertisement