Home Entertainment Celebrities

പുതിയ ജീവിതത്തെ കുറിച്ച് മോശം അഭിപ്രായം പറയുന്നവർക്കെതിരെ ലൈവിൽ പൊട്ടിത്തെറിച്ച് ബാല : വീഡിയോ

91

കഴിഞ്ഞ ദിവസമാണ് ബാലയും ഡോക്ടർ എലിസബത്തും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ജീവിതത്തിലേക്ക് കൂട്ടായി ഒരാളെത്തുന്നതിനെക്കുറിച്ച് നടൻ നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബർ 5ന് നടത്തിയ വിവാഹവിരുന്നിൽ താരങ്ങളും പങ്കെടുത്തിരുന്നു. വിവാഹ വിരുന്നിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

ALSO READ

Advertisements

പൃഥ്വിരാജിന് വിലയേറിയൊരു സർപ്രൈസ് സമ്മാനം നൽകി ലാലേട്ടൻ; സന്തോഷം പങ്കു വച്ച് പൃഥ്വിരാജ്

ഭാര്യയ്ക്കൊപ്പമുള്ള വീഡിയോ പങ്കിട്ടും ബാല എത്തിയിരുന്നു. മതത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയേകി എത്തിയിരിക്കുകയാണ് ബാല ഇപ്പോൾ. എലിസബത്തിന്റെ പിറന്നാളാഘോഷത്തെക്കുറിച്ചും അമ്മ നൽകിയ സമ്മാനത്തെക്കുറിച്ചുമുള്ള വീഡിയോയുമായാണ് ബാല മുൻപ് എത്തിയത്. തന്നെക്കുറിച്ച് പറഞ്ഞാൽ സഹിക്കും, എന്നാൽ ഭാര്യയെക്കുറിച്ച് മോശം പറയുന്നത് കേട്ടുനിൽക്കാനാവില്ല. ഫേക്ക് ഐഡിയിൽ നിന്ന് പറയാതെ നേരിൽ വാരാൻ വിമർശകരോട് ബാല ആവശ്യപ്പെട്ടു.

ഈ വീഡിയോയ്ക്ക് ശേഷമായി എലിസബത്തിനൊപ്പം പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് താരം. തന്നെപ്പോലെ തന്നെ സാമൂഹ്യപ്രവർത്തനങ്ങളിൽ താൽപര്യമുള്ളയാളാണ് എലിസബത്ത്. തങ്ങളുടെ പ്രണയം തുടങ്ങിയത് തന്നെ അവരുടെ നല്ല മനസ്സുകൊണ്ടാണ്. നാല് പേർക്ക് നന്മ ചെയ്യാനുള്ള മനസ്സുണ്ട്.

10 ദിവസത്തിനുള്ളിൽ ഒരു കുഞ്ഞിന്റെ ഓപ്പറേഷനുണ്ട്. നെഗറ്റീവ് കമന്റുകൾ പറയുന്നവർ പോക്കറ്റിൽ നിന്ന് ഒരു 10 രൂപ എടുത്ത് കൊടുക്കൂ. ചെയ്യുമോ, എന്നെ മോശം പറഞ്ഞോ ചെയ്യൂ, നീ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കൊണ്ട് സഹായം ചെയ്യൂയെന്നായിരുന്നു ബാല പറഞ്ഞത്. മതത്തെക്കുറിച്ച് എന്നേയും കുടുംബത്തേയും കുറിച്ച് മോശം സംസാരിക്കാൻ എത്ര എളുപ്പമാണ്. 4 പേർക്ക് നന്മ ചെയ്യൂ. എന്റെ കൈയ്യിലും കുറച്ച് കാര്യങ്ങളുണ്ട്, തെളിവുകളുണ്ട്. അതൊന്നും വേണ്ട പുതിയ ജീവിതത്തിലേക്ക് പോകാമെന്ന് തീരുമാനിച്ചയാളാണ് ഞാൻ. എന്നെ വിളിച്ച് ഭയങ്കരമായി ടോർച്ചർ ചെയ്തുകൊണ്ടിരിക്കുക. ഏത് മതമാണെന്നായിരുന്നു ഒരാളുടെ ചോദ്യം.

നിങ്ങൾ മതം മാറണം, അല്ലെങ്കിൽ എലിസബത്ത് മതം മാറണം. ഞങ്ങൾക്ക് മതമില്ല, അത് സ്റ്റേജിൽ തന്നെ ഞാൻ പറഞ്ഞതാണെന്നും ബാല പറയുന്നുണ്ട്. ഞങ്ങൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ. ചിലപ്പോൾ ഞങ്ങൾ തോറ്റ് പോവും. പക്ഷേ, ഞങ്ങളുടെ സ്നേഹം ജയിച്ചിരിക്കും. 8 വർഷമായിട്ട് മിണ്ടാതിരുന്ന ഒരാൾ ഓൺലൈനിൽ വന്ന് സംസാരിക്കുന്നത് എന്താണ്, എന്തിനാണ്. ആരാണ് ഈ മതമൊക്കെ തരുന്നതെന്നൊക്കെ ആയിരുന്നു ബാലയുടെ ചോദ്യങ്ങൾ.

ALSO READ

കേരള പൊലീസിനാകെ നാണക്കേടായി ഹണിട്രാപ്പ് : യുവതിയുടെ ചാറ്റ് ലിസ്റ്റിൽ എസ്‌ഐ മുതൽ ഐപിഎസുകാർ വരെ: ശബ്ദരേഖ പുറത്തായി

നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായി മാറിയത്. കമന്റുകൾ നെഗറ്റീവ് പറയുന്നവർ പറയും നിങ്ങൾ അത് മൈൻഡ് ചെയ്യേണ്ട കാര്യമില്ല. സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോവുക. നിങ്ങളെ വിമർശിക്കുന്നവർ നാളെ നിങ്ങളെ പൊന്നാട അണിയിക്കും. ജാതിയിലും മതത്തിലും അല്ല രണ്ടു മനസ്സുകൾ തമ്മിൽ സ്‌നേഹിക്കുന്ന സ്‌നേഹത്തിൻറെ മുന്നിൽ ആർക്കും എന്തുപറഞ്ഞാലും തോൽപ്പിക്കാൻ കഴിയുകയില്ല അണ്ണാ നിങ്ങൾ രണ്ടുപേരും അടിച്ചു പൊളിച്ചു ജീവിക്കുകയന്നായിരുന്നു വീഡിയോയ്ക്ക് താഴെ ആരാധകർ കുറിച്ചത്.

മൈൻഡ് ചെയ്യേണ്ട നമ്മുടെ നാട്ടിലെ ചില ആളുകൾ ഇങ്ങനെയാണ് സ്വന്തം കുടുംബം നോക്കുന്നതിനെക്കാൾ കൂടുതൽ മറ്റുള്ളവന്റെ കുടുംബത്തിലേക്ക് സദാ സമയവും എത്തി നോക്കി കുറ്റങ്ങൾ കണ്ടു പിടിച്ചു കൊണ്ടേ ഇരിക്കും. അതൊന്നും മൈന്റ് ചെയ്യാതെ അന്തസ്സായി ജീവിച്ചു കാണിക്കുക. രണ്ടാം വിവാഹം എന്നു പറയുന്നത് ലോകത്ത് നടക്കാത്ത കാര്യമല്ല. എല്ലാവരെയും എല്ലാ കാലവും പറഞ്ഞ് മനസിലാക്കാൻ കഴിയില്ല. നിങ്ങൾ പാവമാണ്. നല്ല മനുഷ്യനാണ്. ധൈര്യമായി മുന്നോട്ട് പോകൂ. നിങ്ങളെ സ്‌നേഹിക്കുന്നവർ എന്നും നിങ്ങടെ കൂടെ ഉണ്ടാകുമെന്നുമായിരുന്നു ആരാധകർ പറഞ്ഞത്. നിങ്ങൾ സ്വയം ജീവിക്കൂ, ഇത് പോലെയുള്ള ഡ്രാമ കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ഒരാൾ ബാലയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് ബാലയുടെ വീഡിയോയ്ക്ക് കീഴിൽ വന്ന് കൊണ്ടിരിയ്ക്കുന്നത്.

അമൃതയ്‌ക്കെതിരെ കമന്റ് ഇടുന്നവരോട് പ്രതികരിച്ച് അമൃത ഫാൻസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതു വലിയ വാർത്തയായിരുന്നു.

Advertisement