ഇരുപത് വർഷത്തെ കാത്തിരിപ്പ് സഫലം; പുതിയ സന്തോഷ വാർത്ത പങ്കിട്ട് രചന നാരായണൻകുട്ടി; ആശംസകളുമായി ആരാധകർ

1656

തൃശ്ശൂർ ഭാഷയിലെ സംസാരശൈലി കൊണ്ട് ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രചന നാരായണൻകുട്ടി. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രത്തിലൂടെയാണ് രചന നാരായണൻകുട്ടി ഏറെ സുപരിചിതയാണ്. നടിയായും അവതാരകയായും രചന നാരായണൻകുട്ടി സജീവമാണ്.

തൃശ്ശൂർ സ്വദേശികളായ നാരായണൻ കുട്ടിയുടേയും നാരായണിടേയും മകളായാണ് താരത്തിന്റെ ജനനം. വിദ്യാർത്ഥിയായിരുന്ന സമയത്ത് നാലാം ക്ലാസുമുതൽ പത്താംക്ലാസുവരെ തൃശ്ശൂർ ജില്ലയിലെ കലാതിലകമായിരുന്നു. കലോത്സവങ്ങളിൽ ശാസ്ത്രീയനൃത്തം, ഓട്ടൻ തുള്ളൽ, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി കലാതിലകമായും താരം മാറിയിരുന്നു.

Advertisements

തൃശൂരിലെ മാനേജ്‌മെന്റ് സ്‌കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന രചന പിന്നീട് മിനിസ്‌ക്രീനിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. മുമ്പ് റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യചലച്ചിത്രമായിരുന്നു ലക്കി സ്റ്റാർ. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ രചന താരമായി മാറുകയായിരുന്നു. ഇപ്പോൾ താരം താര സംഘടനയായ അമ്മയുടെ ഭാരവാഹിയുമാണ്. നൃത്ത രംഗത്തുനിന്നുമാണ് സിനിമയിലെ അഭിനയ ലോകത്തേക്ക് താരമെത്തിയത്.

ALSO READ- കിടപ്പറയിലെ നിക്കിന്റെ ശീലങ്ങൾ സഹിക്കാൻ പറ്റാത്തത്, രാവിലെ എഴുന്നേറ്റാൽ ഉടൻ ചെയ്യുന്നതും ഇങ്ങനെ: തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

ഇപ്പോഴിതാ നീണ്ട ഇരുപത് വർഷങ്ങൾക്കുശേഷം വീണ്ടും ഒരു നാടകത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് രചന നാരായണൻകുട്ടി. സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകത്തിലൂടെയാണ് രചനയുടെ നാടകലോകത്തേക്കുള്ള ഈ രണ്ടാം വരവ്. രചന തന്നെയാണ് നാടക പരിശീലനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഈ വിവരം ആരാധകരുമായി പങ്കിട്ടത്.

താരെ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: ”പ്രിയപ്പെട്ടവരേ, നീണ്ട 20 വർഷങ്ങൾക്ക് ശേഷം ഞാൻ ഒരു നാടകത്തിന്റെ ഭാഗമാവുകയാണ്. സൂര്യ കൃഷ്ണമൂർത്തി സർ സംവിധാനം ചെയ്യുന്ന അനാമിക എന്ന നാടകം ജൂൺ 3, 4 തീയതികളിൽ വൈകിട്ട് 6.30 ന് തൈക്കാട് സൂര്യ നാടക കളരിയിലെ ഗണേശത്തിലാണ് അരങ്ങേറുന്നത്ത്. ഏവരും തീർച്ചയായും വന്ന് ദയയോടെ ഈ അവസരത്തെ അനുഗ്രഹിക്കുകയും എന്റെ സ്വപ്നത്തിന്റെ ഭാഗമാകുകയും ചെയ്യണം.”.

റേഡിയോ ജോക്കിയായി ആരംഭിച്ച രചന പിന്നീട് നടിയായും അവതാരകയായും നർത്തകിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയിരുന്നു. ജയറാമിനൊപ്പമുളള ‘ ലക്കിസ്റ്റാർ’ ആണ് താരത്തിന്റെ ആദ്യ സിനിമ.

തുടർന്ന് നിരധി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ രചന അവതരിപ്പിച്ചു. താരസംഘടനയായ ‘അമ്മ’യിലും സജീവമാണ് നടി. മോഹൻലാൽ ചിത്രം ‘ആറാട്ട്’ ആണ് തിയറ്ററിലെത്തിയ രചനയുടെ ഏറ്റവും പുതിയ സിനിമ. ശേഷം ‘എലോൺ’ സിനിമയിൽ വോയിസ് ആർട്ടിസ്റ്റ് ആയും താരമെത്തിയിരുന്നു.

Advertisement