കിടപ്പറയിലെ നിക്കിന്റെ ശീലങ്ങൾ സഹിക്കാൻ പറ്റാത്തത്, രാവിലെ എഴുന്നേറ്റാൽ ഉടൻ ചെയ്യുന്നതും ഇങ്ങനെ: തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

30730

ലോകം മുഴുവൻ ആരാധകരുള്ള സൂപ്പർ താരസുന്ദരിയാണ് നടി പ്രിയങ്ക ചോപ്ര. തമിഴകത്തിന്റെ വിജയ് നായകനായി അഭിനയിച്ച തമിഴൻ എന്ന 2001 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

അനിൽ ശർമ്മ സംവിധാനം ചെയത് 2003 ൽ റിലീസായ ദി ഹീറോ:ലവ് സ്റ്റോറി ഓഫ എ സ്പൈ ആയിരുനന്നു പ്രിയങ്ക ചോപ്രയുടെ ആദ്യ ബോളിവുഡ് ചിത്രം. ഇപ്പോൾ ബോളിവുഡും കടന്ന് ഹോളിവുഡിൽ എത്തി നിൽക്കുന്ന പ്രിയങ്കയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. ഒരർത്ഥത്തിൽ ഗ്ലോബൽ ഐക്കൺ എന്ന പട്ടം പ്രിയങ്ക ഇതിനോടകം തന്നെ നേടിക്കഴിഞ്ഞു.

Advertisements

മെട്രിക്സ് പരമ്പരയിലെ നാലാമത്തെ സിനിമയിലാണ് പ്രിയങ്ക ഹോളിവുഡിൽ ഒടുവിലായി അഭിനയിച്ചത്. ബോളിവുഡിൽ താര കുടുംബത്തിന്റെ പാരമ്പര്യമോ പിന്തുണയോ അവകാശപ്പെടാനില്ലാതെ ആയിരുന്നു പ്രിയങ്കയുടെ വരവ്. പോപ്പ് താരം നിക്ക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. പ്രിയങ്കയേക്കാൾ 10 വയസ്സിന് ഇളയതാണ് നിക്ക്.

Also Read
അവളോട് പ്രണയം ഉണ്ടായിട്ട് പോയതല്ല, സെ ക്സി ന് വേണ്ടി മാത്രമാണ് പോയത്, പക്ഷെ അവൾ എന്നെ നശിപ്പിച്ചു; ബോയ്‌സ് നടൻ മണികണ്ഠൻ പറഞ്ഞത് കേട്ടോ

നിക്ക് ജൊനാസും പ്രിയങ്ക ചോപ്രയും 2018ൽ ആയിരുന്നു വിവാഹിതരായത്. പ്രിയങ്ക ചോപ്രയും നിക്കും തമ്മിൽ നടന്നത് ബോളിവുഡ് ഏറെ ആഘോഷമാക്കിയ താര വിവാഹമായിരുന്നു. ഇവർക്ക് ഒരു കുട്ടിയും ജനിച്ചിരുന്നു. സറോഗസി വഴിയാണ് പ്രിയങ്ക നിക്ക് ജൊനാസ് ദമ്പതികൾ കുഞ്ഞിന് ജന്മം നൽകിയത്. മാൽതി മേരി ചോപ്ര എന്നാണ് കുഞ്ഞിന് പേരിട്ടത്.

2017ലെ ഗലെ പുരസ്‌കാര വേദിയിൽ വെച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തു. വിവാഹിതരാകുമ്പോൾ ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങളും പ്രണയ നിമിഷങ്ങൾ പങ്കുവെക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുമൊക്കെ എപ്പോഴും വൈറലായി മാറാറുണ്ട്.

നിക്കിനെ കുറിച്ച് ഒരിക്കൽ ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക നടത്തിയ രസകരമായ തുറന്നുപറച്ചിൽ വലിയ ചർച്ചയായിരുന്നു. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് നോക്കി നിക്ക് ഇരിക്കാറുണ്ടെന്നും ഇത് തന്നെ ഏറെ അസ്വസ്ഥ ആക്കാറുണ്ടെന്നും ആയിരുന്നു പ്രിയങ്ക പറഞ്ഞത്.

മസ്‌കാരയെങ്കിലും ഇടാൻ ഒരു മിനിട്ട് തരുമോ എന്ന് നിക്കിനോട് ചോദിക്കാറുണ്ടെന്നും മോയിസ്ചറൈസർ ഇടട്ടെ എന്നൊക്കെ പറയാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, നിക്കിന്റെ ശീലം തന്നെ അലോസരപ്പെടുത്തുന്നത് ആണെങ്കിലും ഏതൊരു ഭാര്യയും ഭർത്താവിൽ നിന്ന് പ്രതീക്ഷിക്കുന്നത് ഇതേ കാര്യമാണെന്നും പ്രിയങ്ക പറഞ്ഞിരുന്നു. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും അത് രസമുള്ള സംഭവമാണെന്നായിരുന്നു പ്രിയങ്ക ചോപ്ര പറഞ്ഞത്.

Also Read
ചാക്കോച്ചന്റെ പ്രിയയുടേയും ജീവിതത്തിലേക്ക് പുതിയ ഒരു വിശേഷം കൂടി, സന്തോഷ വാർത്ത പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ, ആശംസകളുമായി സഹതാരങ്ങളും ആരാധകരും

Advertisement