ചാക്കോച്ചന്റെ പ്രിയയുടേയും ജീവിതത്തിലേക്ക് പുതിയ ഒരു വിശേഷം കൂടി, സന്തോഷ വാർത്ത പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ, ആശംസകളുമായി സഹതാരങ്ങളും ആരാധകരും

15723

റൊമാന്റിക് നായകൻ ആയി എത്തി ഇപ്പോൾ മികച്ച സ്വഭാവ നടനായി കൈയ്യടി വാങ്ങുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. ഫാസിലിന്റെ അനിയത്തിപ്രാവിലൂടെ എത്തിയ കുഞ്ചാക്കോ ബോബൻ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താരമായി മാറിയിരുന്നു.

നിരവധി സൂപ്പർഹിറ്റ് സിനിമകലിൽ നായകനായി തിളങ്ങിയ താരം സിനിമാ നിർമ്മാണത്തിലേക്കും കടന്നിരുന്നു. അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ചാക്കോച്ചൻ എന്ന കുഞ്ചാക്കോ ബോബൻ. തന്റെ ജീവിത്തിലെ മനോഹരമായ നിമിഷങ്ങളും വിശേഷങ്ങളും എല്ലാം നടൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisements

ഇപ്പോഴിതാ ചാക്കോച്ചന്റെ ജീവിതത്തിലേക്ക് എത്തിയ പുതിയ അതിഥിയുടെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുക ആണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ. തന്റെ ഇഷ്ട പ്രകാരം തന്നെ ഡിസൈൻ ചെയ്ത് ഡിഫൻഡറാണ് ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുന്നത്.

Also Read
ആ കുട്ടിയെ നയൻതാര ആക്കിയത് ഞാനാണ്, നയൻ താരയെ കുറിച്ച് നടി ഷീല അന്ന് പറഞ്ഞത്

ഷോറൂം മാനേജറാണ് ഡിഫന്ററുകളുടെ ലോകത്തേയ്ക്ക് ചാക്കോച്ചനെ സ്വാഗതം ചെയ്ത് ചിത്രം പങ്കുവച്ചത്. ഓഫ് റോഡ് യാത്രയ്ക്ക് അനുയോജ്യമായ വാഹനമാണ് ഡിഫ്ൻഡർ. ഭാര്യ പ്രിയ്യ്ക്കും മകൻ ഇസയ്ക്കും അമ്മയ്ക്കു മൊപ്പമാണ് ചാക്കോച്ചൻ വാഹനം സ്വന്തമാക്കാൻ എത്തിയത്. താരങ്ങളായ രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ഗായത്രി ശങ്കർ, ഹരിശങ്കർ, പ്രശാന്ത് അലക്‌സ് എന്നിവർ കമന്റ് ബോക്‌സിൽ ആശംസകളറിയിച്ചിട്ടുണ്ട്.

ചാക്കോച്ചൻ പൊളി, വന്ന് വന്ന് മലയാളം ഫിലിം ഇൻഡസ്ട്രി ഒരു ഡിഫെൻഡർ ഇൻഡസ്ട്രി ആയി മാറികൊണ്ട് ഇരിക്കുവാണല്ലോ, ചാക്കോച്ചാ നിങ്ങളെന്തോന്നിത് ഒരുമാതിരി ചൊറുപ്പക്കാരായ നമ്മൾക്കൊക്കെ ഭീഷണിയാണല്ലോ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. വാഹനത്തെ കുറിച്ച് മാത്രമല്ല ചാക്കോച്ചന്റെ സ്‌റ്റൈലിഷ് ലുക്കിനെക്കുറിച്ചുള്ള കമന്റുകളും പോസ്റ്റിനു താഴെയുണ്ട്.

ബ്ലാക്ക് വണ്ടിയായതു കൊണ്ടാണോ വൈറ്റ് ഡ്രെസിട്ടതെന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രായം ആകുന്തോറും ചാക്കോച്ചൻ കൂടുതൽ ലുക്കായി വരുന്നുണ്ടെന്നും സോഷ്യൽ മീഡിയ പറയുന്നു. ജൂഡ് ആന്തണി ജോസഫിന്റ സംവിധാനത്തിൽ ഒരുങ്ങിയ 2018 ആണ് ചാക്കോച്ചന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം.

വൻതാര നിര ഒന്നിച്ചെത്തിയ ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കി. പ്രളയം പ്രമേയമാക്കി തിയേറ്ററിലെത്തിയ 2018, ജൂൺ 7 മുതൽ സോണി ലീവിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. തിയ്യറ്ററുകളിൽ നിന്നും 150 കോടിയോളം രൂപയാണ് സിനിമ ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്.

Also Read
മോഹൻലാലിനെ നായകാനായി കണ്ടെഴുതിയ സിനിമ ആയിരുന്നില്ല ആറാംതമ്പുരാൻ, പക്ഷേ അതിലേക്ക് മോഹൻലാൽ എത്തിയത് ഇങ്ങനെ

Advertisement