മോഹൻലാലിനെ നായകാനായി കണ്ടെഴുതിയ സിനിമ ആയിരുന്നില്ല ആറാംതമ്പുരാൻ, പക്ഷേ അതിലേക്ക് മോഹൻലാൽ എത്തിയത് ഇങ്ങനെ

8059

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ഹിറ്റ്മേക്കർ ഷാജി കൈലാസ് ടീമിന്റെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ആറാം തമ്പുരാൻ എന്ന ചിത്രം. 1997 ൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ ചിത്രങ്ങളിൽ ഒന്നായി മാറി.

കണിമംഗലം ജഗന്നാഥൻ എന്ന കഥാപാത്രം പ്രേക്ഷക മനസ്സിൽ ആഴത്തിൽ പതിക്കപ്പെട്ടു. കേരളത്തിലെ തിയേറ്ററുകളിൽ ഇരുനൂറോളം ദിവസങ്ങൾ തകർത്തോടിയ ആറാം തമ്പുരാൻ മലയാള സിനിമയുടെ വാണിജ്യ നിരയിൽ തലയെടുപ്പുള്ള ചലച്ചിത്ര കാഴ്ചയായി.

Advertisements

രഞ്ജിത്തിന്റെ ശക്തമായ തിരക്കഥയ്ക്ക് പുറമേ ഷാജി കൈലാസിന്റെ വ്യത്യസ്തയാർന്ന ഷോട്ടുകൾ മലയാള സിനിമയുടെ സ്ഥിരം ആക്ഷനിൽ നിന്ന് വിഭിന്നമായിരുന്നു. അതേ സമയം ഒരിക്കലും ഒരു സൂപ്പർ താരത്തെ മുന്നിൽ കണ്ടു ഒരുക്കിയ ചിത്രമായിരുന്നില്ല ആറാം തമ്പുരാൻ.

Also Read
ഒരു ഭാഗം മാത്രം കേട്ട് ആളുകളെ കുറ്റപ്പെടുത്തരുത്, ജീവനൊടുക്കിയാലോ എന്നുവരെ എനിക്ക് തോന്നിയിട്ടുണ്ട്, വിവാദങ്ങളെ നേരിട്ടതിനെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് അന്‍ഷിത

കഥ കേട്ടറിഞ്ഞ ഷാജി കൈലാസ് രഞ്ജിത്ത് കൂട്ടുകെട്ടിനെ നിർമ്മാതാവായ സുരേഷ് കുമാർ ബന്ധപ്പെടുക ആയിരുന്നു. മോഹൻലാലിന് പറ്റിയ കഥയാണെങ്കിൽ നമുക്ക് ഒന്നിച്ച് ചെയ്യാം എന്നായിരുന്നു സുരേഷ് കുമാർ മുമ്പ് ഒരിക്കൽ വ്യക്തം ആക്കിയത്.

അസുരവംശം എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസും രഞ്ജിത്തും ചേർന്ന് ആറാം തമ്പുരാന്റെ കഥ ഡെവലപ് ചെയ്യുന്ന അവസരത്തിലാണ് മണിയൻപിള്ള രാജു ഇവരുടെ മനസ്സിലെ കഥയെക്കുറിച്ച് കേട്ടത്. പിന്നീട് അവിടെ നിന്ന് സുരേഷ് കുമാർ എന്ന നിർമ്മാതാവിലേക്കും മോഹൻലാൽ എന്ന സൂപ്പർ താരത്തിലേക്കും സിനിമ മാറുകയായിരുന്നു

മലയാള സിനിമയുടെ ഏറ്റവും മികച്ച ക്ലാസ് ആൻഡ് മാസ് സൃഷ്ടിയായി വിലയിരുത്തപ്പെടുന്ന ചിത്രം ബോക്സോഫീ സിലും അത്ഭുതകരമായ വിജയം സ്വന്തമാക്കിയിരുന്നു. രഞ്ജിത്ത് തിരക്കഥ രചിച്ച ആറാം തമ്പുരാനിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത് മഞ്ജു വാര്യർ ആയിരുന്നു.

ഉണ്ണി മായ എന്ന കഥാപാത്രത്തെ പ്രേക്ഷക പ്രീതി നേടും വിധം മനോഹരമാക്കിയ മഞ്ജു മോഹൻലാലിനോളം ആറാം തമ്പുരാനിൽ നിറഞ്ഞു നിൽക്കുന്നതായിരുന്നു. ഹരി മുരളീരവം അടക്കമുള്ള സൂപ്പർഹിറ്റ് ഗാനങ്ങളും ചിത്രത്തിന്റെ പ്രത്യേകത ആയിരുന്നു.

Also Read
മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍, ആരാധകരെ ആവേശത്തിലാഴ്ത്തി മലൈക്കോട്ടെ വാലിബന്റെ പുതിയ അപ്‌ഡേറ്റ്

Advertisement