പ്രേക്ഷകര്‍ അംഗീകരിക്കില്ല, മലയാളത്തില്‍ ആര്‍ആര്‍ആറോ കെജിഎഫോ പോലൊരു സിനിമയില്ലാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് ആസിഫ് അലി

184

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം നടത്തിയ നടനാണ് ആസിഫ് അലി. പിന്നീട് അങ്ങോട്ട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമാ പാരമ്പര്യം ഒന്നുമില്ലാത്ത സ്ഥലത്ത് നിന്നാണ് ആസിഫ് വളര്‍ന്ന് വന്നത് എന്നതാണ് അതിശയകരമായ കാര്യം.

Advertisements

മലയാളികള്‍ക്കിടയില്‍ ആസിഫിനെ ആരാധിക്കുന്നവര്‍ ഏറെയാണ്. താരം സോഷ്യല്‍ മീഡിയയില്‍ പോസ്്റ്റ് ചെയ്യുന്നതെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. വില്ലന്‍ വേഷത്തിലാണ് ആസിഫ് ആദ്യം സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്.

Also Read: വീണ പറഞ്ഞ പോലെ തന്നെ സംഭവിച്ചു, കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തില്‍ സ്‌നേഹയും ശ്രീകുമാറും, ആശംസകള്‍ കൊണ്ട് പൊതിഞ്ഞ് ആരാധകര്‍

പക്ഷെ പതിയെ പതിയെ നായക വേഷങ്ങളിലേക്ക് താരം ചേക്കേറാന്‍ തുടങ്ങി. ആസിഫിന്റേതായി ഏകദേശം അറുപതോളം ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. അതില്‍ നായകവേഷം മുതല്‍ സഹനടന്‍ വേഷങ്ങളില്‍ വരെ താരം തിളങ്ങിയിട്ടുണ്ട്.

ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ തന്റെ 2018 എന്ന ചിത്രത്തെ കുറിച്ചും റിയലിസ്റ്റിക് സിനിമകളുടെ അതിപ്രസരത്തെ കുറിച്ചും സംസാരിക്കുകയാണ് ആസിഫ് അലി. ഈ സിനിമയെ കുറിച്ച് ജൂഡ് സംസാരിച്ചപ്പോള്‍ റിസ്‌കായിരിക്കുമെന്നാണ് താന്‍ ആദ്യം പറഞ്ഞതെന്നും സിനിമയുടെ നാലാമത്തെ ഡ്രാഫ്റ്റ് തന്നപ്പോഴാണ് അഭിനയിക്കാന്‍ തയ്യാറായതെന്നും ആസിഫ് പറയുന്നു.

Also Read: എന്നെ പറ്റി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, കൊല്ലുമെന്ന് വരെ ഭീഷണിയുണ്ട്, ഞാന്‍ ആര്‍ക്കെതിരെയും ദുര്‍മന്ത്രവാദം ചെയ്തിട്ടില്ല; തുറന്നുപറഞ്ഞ് നീമ

മലയാളത്തില്‍ ആര്‍ആര്‍ആര്‍, കെജിഎഫ് പോലുള്ള സിനിമകള്‍ സംഭവിക്കാത്തത് റിയലിസ്റ്റിക് സിനിമകളുടെ അതിപ്രസരം കാരണമാണെന്നും സിനിമാറ്റിക് അനുഭവം തരുന്ന ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും എന്നാല്‍ ഇത്തരം സിനിമകളെ മലയാളി പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണെന്നും ആസിഫ് പറയുന്നു.

Advertisement