വീണ പറഞ്ഞ പോലെ തന്നെ സംഭവിച്ചു, കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷത്തില്‍ സ്‌നേഹയും ശ്രീകുമാറും, ആശംസകള്‍ കൊണ്ട് പൊതിഞ്ഞ് ആരാധകര്‍

18135

ലോലിതനായും മണ്ഡോദരിയുമായും എത്തി മിനിസ്‌ക്രീനില്‍ തിളങ്ങിയ താരങ്ങളായിരുന്നു സ്‌നേഹയും ശ്രീകുമാറും. ഇരുവരും ജീവിതത്തിലും ഒന്നിച്ചത് പ്രേക്ഷകരെയാകെ ആഹ്ലാദിപ്പിച്ചിരുന്നു. ലളിതമായി നടത്താനിരുന്ന വിവാഹച്ചടങ്ങ് വീട്ടുകാരുടെ തീരുമാനപ്രകാരം ആഘോഷമാക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞിരുന്നു.

Advertisements

മറിമായം സീരിയയിലൂടെയാണ് സ്നേഹയും ശ്രീകുമാറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 2019 ഡിസംബര്‍ പതിനൊന്നിന് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരനാണ് താനെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു.

Also Read: എന്നെ പറ്റി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, കൊല്ലുമെന്ന് വരെ ഭീഷണിയുണ്ട്, ഞാന്‍ ആര്‍ക്കെതിരെയും ദുര്‍മന്ത്രവാദം ചെയ്തിട്ടില്ല; തുറന്നുപറഞ്ഞ് നീമ

ഏത് കാര്യമായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കാറുണ്ട്. സംവിധായകനെ മാറ്റിയതോടെ പ്രോഗ്രാമില്‍ നിന്നും തന്നെയും മാറ്റിയ സംഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം മുന്‍പ് തുറന്നടിച്ചിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരദമ്പതികള്‍.

ഇപ്പോഴിതാ ജീവിതത്തിലേക്കെത്തിയ കുഞ്ഞതിഥിയെ വരവേറ്റതിന്റെ സന്തോഷത്തിലാണ് താരദമ്പതിമാര്‍. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സ്‌നേഹക്കും ശ്രീകുമാറിനും ആണ്‍കുട്ടി പിറന്നത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

Also Read: കുറേക്കാലത്തിന് ശേഷം കാണുന്നവര്‍ പോലും സുഖമാണോ എന്നല്ല എന്തൊരു തടിയാണ് എന്നാണ് ചോദിക്കുന്നത്, നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ച് ദേവി ചന്ദന പറയുന്നു

വീണ നായരും സന്തോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. നേരത്തെ സ്‌നേഹക്ക് ആണ്‍കുട്ടിയാണ് ജനിക്കാന്‍ പോകുന്നതെന്ന് വീണ പറഞ്ഞിരുന്നു. കൂടാതെ സ്‌നേഹക്ക് നല്‍കിയ വാക്ക് പാലിച്ച് ഡെലിവറി സമയത്ത് കൂടെ തന്നെയുണ്ടായിരുന്നു വീണ.

Advertisement