Home Entertainment Celebrities

താരരാജാവിന്റെ ബസൂക്ക ഒരുങ്ങുന്നു, പ്രേക്ഷകര്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് മമ്മൂട്ടി

183

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഇതിനോടകം ഒത്തിരി സിനിമകളില്‍ അഭിനയിച്ച അദ്ദേഹം തന്റെ സൗന്ദര്യം കൊണ്ടും ഫാഷന്‍ കൊണ്ടും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണിപ്പോഴും.

Advertisements

ഒത്തിരി നവാഗത സംവിധായകര്‍ക്കൊപ്പം മമ്മൂട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ തന്നെ ഏറ്റവുമധികം നവാഗത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുള്ള താരമാണ് മമ്മൂട്ടി എന്ന് വേണെമെങ്കില്‍ പറയാം.

Also Read: എന്നെ പറ്റി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, കൊല്ലുമെന്ന് വരെ ഭീഷണിയുണ്ട്, ഞാന്‍ ആര്‍ക്കെതിരെയും ദുര്‍മന്ത്രവാദം ചെയ്തിട്ടില്ല; തുറന്നുപറഞ്ഞ് നീമ

മമ്മൂട്ടിയുടെ ഇനി വരാനുള്ള പുതിയ ചിത്രങ്ങളുടെയും സംവിധായകര്‍ നവാഗതര്‍ തന്നെയാണ്. ബസൂക്ക എന്ന ചിത്രം അതിലൊന്നാണ്. ഡീനൊ ഡെന്നീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്.

ഏപ്രില്‍ 9നായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രധാനപ്പെട്ട അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തിറക്കും എന്നായിരുന്നു അപ്‌ഡേഷന്‍.

Also Read: കുറേക്കാലത്തിന് ശേഷം കാണുന്നവര്‍ പോലും സുഖമാണോ എന്നല്ല എന്തൊരു തടിയാണ് എന്നാണ് ചോദിക്കുന്നത്, നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ച് ദേവി ചന്ദന പറയുന്നു

ജൂണ് 2ന് വൈകീട്ട് ആറുമണിക്കാണ് പോസ്റ്റര്‍ റിലീസ് ചെയ്യുന്നത്. ഇക്കാര്യം മമ്മൂട്ടി തന്നെയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Advertisement