ഒരു ഭാഗം മാത്രം കേട്ട് ആളുകളെ കുറ്റപ്പെടുത്തരുത്, ജീവനൊടുക്കിയാലോ എന്നുവരെ എനിക്ക് തോന്നിയിട്ടുണ്ട്, വിവാദങ്ങളെ നേരിട്ടതിനെ കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് അന്‍ഷിത

1083

ആദ്യ സീരിയല്‍ ആയ കൂടെവിടെയിലൂടെ തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ട താരമാണ് അന്‍ഷിത. അടുത്തിടെ അന്‍ഷിത ചില വിവാദങ്ങളില്‍ പെട്ടിരുന്നു. ചെല്ലമ്മ എന്ന താരം അഭിനയിക്കുന്ന തമിഴ് സീരിയലിലെ നായകനുമായി അന്‍ഷിതയ്ക്ക് അരുതാത്ത ബന്ധം ഉണ്ടെന്ന് ആരോപിച്ച് ആ സീരിയലിലെ നായകന്റെ ഭാര്യ ദിവ്യ രംഗത്ത് എത്തിയിരുന്നു.

Advertisements

ഇതേ തുടര്‍ന്ന അന്‍ഷിത ഏറെ വിമര്‍ശനങ്ങളും കേട്ടിരുന്നു. തമിഴ് പരമ്പരയില്‍ അന്‍ഷിതയുടെ കോ ആക്ടര്‍ ആയ അര്‍ണവും അന്‍ഷിതയും തമ്മില്‍ അവിഹിത ബന്ധമാണ് എന്നായിരുന്നു ദിവ്യ പറഞ്ഞത്. അന്‍ഷിതയ്ക്കും അര്‍ണവിനും വിവാഹിതരാകാന്‍ വേണ്ടി ഗര്‍ഭിണിയായ തന്നെ ഒഴിവാക്കിയെന്നായിരുന്നു ദിവ്യയുടെ ആരോപണം.

Also Read: എന്നെ പറ്റി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, കൊല്ലുമെന്ന് വരെ ഭീഷണിയുണ്ട്, ഞാന്‍ ആര്‍ക്കെതിരെയും ദുര്‍മന്ത്രവാദം ചെയ്തിട്ടില്ല; തുറന്നുപറഞ്ഞ് നീമ

എന്നാല്‍ ഇതിലൊന്നും താരം പ്രതികരിച്ചില്ല. തന്റെ കരിയറുമായി മുന്നോട്ടുപോകുകയായിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് അന്‍ഷിത. ഇപ്പോഴിതാ വിവാദങ്ങളെ എല്ലാം എങ്ങനെ നേരിട്ടുവെന്ന് തുറന്ന് പറുകയാണ് അന്‍ഷിത.

അന്ന് നടന്ന വിഷയങ്ങളെ കുറിച്ചൊന്നും താന്‍ പറയുന്നില്ല. മനുഷ്യന്റെ ക്രിയേറ്റിവിറ്റിയില്‍ നടന്ന കാര്യങ്ങളാണെന്നും ദൈവം പോലും അറിഞ്ഞിട്ടില്ലെന്നും ഈ വിഷയത്തില്‍ താന്‍ പരസ്യമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും തനിക്ക് ആരുടെയും സിംപതി ആവശ്യമില്ലെന്നും അന്‍ഷിത പറയുന്നു.

Also Read: കുറേക്കാലത്തിന് ശേഷം കാണുന്നവര്‍ പോലും സുഖമാണോ എന്നല്ല എന്തൊരു തടിയാണ് എന്നാണ് ചോദിക്കുന്നത്, നേരിട്ട ബോഡി ഷെയിമിങിനെ കുറിച്ച് ദേവി ചന്ദന പറയുന്നു

ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് താന്‍ ഇവിടെ വരെ എത്തിയത്. ആരും ഒരു സൈഡ് മാത്രം കേട്ട് മനുഷ്യരെ ജഡ്ജ് ചെയ്യരുതെന്നും വിവാദങ്ങളും കുറ്റപ്പെടുത്തലുകളുമൊക്കെ കേട്ട് താന്‍ ആത്മഹത്യ ചെയ്തു പോകുമെന്ന തോന്നല്‍ പോലും വന്നിരുന്നുവെന്നും അന്‍ഷിത പറയുന്നു,

Advertisement