ആ കുട്ടിയെ നയൻതാര ആക്കിയത് ഞാനാണ്, നയൻ താരയെ കുറിച്ച് നടി ഷീല അന്ന് പറഞ്ഞത്

1173

മലയാളിയായ നയൻതാര ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആണ്. മലയാളത്തിൽ നിന്നും തമിഴിലേക്കും പിന്നീട് തെന്നിന്ത്യ ഒട്ടാകെയും സ്വന്തം ഇടം കണ്ടെത്തുക ആയിരുന്നു താരം. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലാണ് നടി ആദ്യം അഭിനയിച്ചത്.

ജയറാമിന് പുറമേ ഷീല, ഇന്നസെന്റ്, സിദ്ധീഖ്, കെപിഎസി ലളിത, ഒടുവുൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആയിരുന്നു സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത്. തകർപ്പൻ വിജയം ആയിരുന്നു ഈ ചിത്രം നേടിയത്. എന്നാൽ മലയാള സിനിമയിൽ ആദ്യം എത്തുമ്പോൾ താരത്തിന്റെ പേര് നയൻതാര എന്ന് ആയിരുന്നില്ല.

Advertisements

ഡയാന മറിയം കുരിയൻ എന്നായിരുന്നു ഈ തിരുവല്ലക്കാരിയുടെ യഥാർത്ഥ പേര്. അതേ സമയം മനസിനക്കരെ യിൽ പ്രധാന വേഷത്തിൽ എത്തിയ നടി ഷീല മുമ്പ് ഒരിക്കൽ താരത്തിന് നയൻതാര എന്ന പേരിട്ടതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.

Also Read
മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍, ആരാധകരെ ആവേശത്തിലാഴ്ത്തി മലൈക്കോട്ടെ വാലിബന്റെ പുതിയ അപ്‌ഡേറ്റ്

സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് താരത്തിന് നയൻതാര എന്ന് പേരിടുന്നത്. ആ കുട്ടിയെ കാണാൻ നല്ല ഭംഗി ഉണ്ടല്ലോ എന്ന് ആദ്യം കണ്ടപ്പോഴെ മനസിൽ ഓർത്തു. നന്നായി അഭിനയിക്കാനുള്ള കഴിവും ആ കുട്ടിക്ക് ഉണ്ടായിരുന്നു.

നായികയുടെ പേര് മാറ്റാൻ പോവുകയണ് എന്ന് സത്യൻ അന്തിക്കാടാണ് പറഞ്ഞത്. അങ്ങനെ കുറേ പേരുകളുമയി എന്റെയും ജയറാമിന്റെയും അടുത്തുവന്നു. അതിൽ നിന്നും ഞങ്ങളാണ് നയൻതാര എന്ന പേര് തിരഞ്ഞെടുത്തത്. നയൻതാര എന്നാൽ നക്ഷത്രമല്ലേ.

ഏല്ലാ ഭാഷയ്ക്കും ചേരുന്ന പേരുമാണ്. ഹിന്ദിയിലേക്കെല്ലാം പോകുമ്പേൾ ഈ പേര് ഏറെ ഗുണകരമായിരിക്കും എന്ന് അന്ന് ഞങ്ങൾ പറഞ്ഞിരുന്നു എന്നും ഷീല പറയുന്നു. അതേ സമയം മലയാളത്തിൽ നിന്നും തമിഴിൽ എത്തിയ നയൻതാരം അവിടെ ലേഡി സൂപ്പർസ്റ്റാറായി മാറിയിരുന്നു.

ഇപ്പോൾ ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും എത്തിയിരിക്കുകയാണ് നടി. ബോളിവുഡിന്റെ ബാദുഷ കിങ് ഖാൻ ഷാരൂഖിന്റെ നായികയായി ആണ് നയൻതാര ജവാനിൽ അഭിനയിക്കുന്നത്.

Also Read
മോഹൻലാലിനെ നായകാനായി കണ്ടെഴുതിയ സിനിമ ആയിരുന്നില്ല ആറാംതമ്പുരാൻ, പക്ഷേ അതിലേക്ക് മോഹൻലാൽ എത്തിയത് ഇങ്ങനെ

Advertisement