Home Entertainment Celebrities

അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി അമ്പല നടയില്‍ ഗാനം ആലപിച്ച് രാധിക സുരേഷ് ഗോപി, വൈറലായി വീഡിയോ

143

മലയാളം സിനിമാ പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരന്‍ ആയ നടനും ബിജെപിയുടെ പ്രമുഖ നേതാവും ആണ് സുരേഷ് ഗോപി. താരത്തിന്റെ രാഷ്ട്രീയം നിരവധി ശ ത്രു ക്ക ളെയാണ് താരത്തിന് സമ്മാനിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റി നിര്‍ത്തി സിനിമയിലേയ്ക്ക് ഇറങ്ങുമ്പോള്‍ ഏവര്‍ക്കും പ്രിയങ്കരന്‍ കൂടിയാണ് സുരേഷ് ഗോപി.

Advertisements

അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങളായ പാപ്പന്‍, മേ ഹും മൂസ എന്നിവയെല്ലാം ഗംഭീര വിജയം ആണ് നേടിയത്. ജോഷി സംവിധാനം ചെയ്യ്ത പാപ്പന്‍ എന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിച്ചത്.

Also Read: ഒരു കല്യാണം ഒക്കെ കഴിയുന്നതുവരെ നമ്മുടെ ചായയും വടയും ഒക്കെ ആയിരുന്നു രുചികരമായ ഭക്ഷണം. ഇപ്പോൾ എല്ലാരും ഫുൾ തിരക്കാ. രാജുവിനെ കുറിച്ച് മല്ലിക പറയുന്നത് ഇങ്ങനെ

കുടുംബ പ്രേക്ഷകര്‍ ഒരു ഇടവേളയ്ക്ക് ശേഷം തീയേറ്ററിലേക്ക് ഇടിച്ചു കയറിയ ചിത്രം കൂടിയായിരുന്നു പാപ്പന്‍. കണ്ടിട്ടുള്ളതില്‍ വെച്ച് പച്ചയായ മനുഷ്യന്‍ എന്നാണ് സുരേഷ് ഗോപിയെ പല താരങ്ങളും വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര തിരക്കാണെങ്കിലും കുടുംബത്തിന് വലിയ പ്രാധാന്യം നല്‍കുന്ന ആള്‍ കൂടിയാണ് അദ്ദേഹം.

സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ രാധികയും മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. സുരേഷ് ഗോപിക്കൊപ്പം മിക്ക പരിപാടികളിലും പങ്കെടുക്കാന്‍ രാധികയും എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് രാധികയുടെ വീഡിയോയാണ്.

Also Read; ഭാര്യയെ കിഡ്‌നാപ്പ് ചെയ്യാൻ വന്ന എന്നെ സ്‌നേഹം കൊണ്ട് അറസ്റ്റ് ചെയ്തവർ. വൈറലായി ബാലയുടെ വാക്കുകൾ

ഒരു അമ്പല നടയില്‍ വെച്ച് രാധിക ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണിത്. വളരെ സുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് രാധിക ഗാനം ആലപിക്കുന്നത്. വൈക്കത്തു വാഴുന്ന വിശ്വനാഥാ എന്ന ഗാനമാണ് രാധിക പാടുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

Advertisement