Home Entertainment Celebrities

ലക്ഷ്മിയും , രംഭയും തമ്മില്‍ അടിയായി ,പരസ്പരം വസ്ത്രങ്ങള്‍ വലിച്ചുകീറി; ബെയില്‍വാന്‍ രംഗനാഥന്‍ പറയുന്നു

635

അന്യഭാഷയില്‍ നിന്നെത്തി മലയാള സിനിമയില്‍ സ്ഥാനം നേടിയ താരങ്ങളാണ് റായി ലക്ഷ്മിയും , രംഭയും. ഈ താരങ്ങള്‍ കൂടുതലും തമിഴിലും തെലുങ്കിലും ആണ് സിനിമകള്‍ ചെയ്തത്. എങ്കിലും മലയാളത്തില്‍ അവതരിപ്പിച്ച ചിത്രങ്ങള്‍ എല്ലാം ഹിറ്റാവുകയും ചെയ്തു. വിവാഹത്തോടെ രംഭ അഭിനയം വിട്ടു. 2010ലായിരുന്നു നടിയുടെ വിവാഹം. ഇപ്പോള്‍ മൂന്ന് മക്കളുണ്ട് രംഭയ്ക്ക്. പൂര്‍ണമായും ഒരു കുടുംബിനിയായി കഴിയുകയാണ് നടി.

Advertisements

Also readദേഷ്യം സഹിക്കാനാവാതെ അനുജനെ ഞാന്‍ തള്ളി താഴെയിട്ടു, അവന്റെ ബോധം പോയി, മരിച്ചുവെന്ന് കരുതി ഞങ്ങളെ നോക്കാന്‍ നിന്ന ചേച്ചി എലിവിഷം കഴിച്ചു, കുട്ടിക്കാലത്തെ കുസൃതികള്‍ തുറന്നുപറഞ്ഞ് നവ്യ നായര്‍

അതേസമയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് റായ് ലക്ഷ്മി. ഇപ്പോള്‍ റായ് ലക്ഷ്മിയെയും രംഭയെയും കുറിച്ച് തമിഴ് നടനും സിനിമ നിരൂപകനുമായ ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.

Also readദേഷ്യം സഹിക്കാനാവാതെ അനുജനെ ഞാന്‍ തള്ളി താഴെയിട്ടു, അവന്റെ ബോധം പോയി, മരിച്ചുവെന്ന് കരുതി ഞങ്ങളെ നോക്കാന്‍ നിന്ന ചേച്ചി എലിവിഷം കഴിച്ചു, കുട്ടിക്കാലത്തെ കുസൃതികള്‍ തുറന്നുപറഞ്ഞ് നവ്യ നായര്‍

ഒരു കാതലന്‍ ഒരു കാതലി എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് താരങ്ങള്‍ തമ്മില്‍ അടി നടക്കുന്നത്. ഇരുവരും നായിക വേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു അത്. ഒരു ദിവസം ഇരുവരും സെറ്റില്‍ ഇരിക്കുകയാണ്. ഷൂട്ടിന് ക്യാമറയെല്ലാം റെഡിയായപ്പോള്‍ ഇരുവരെയും വിളിച്ചുകൊണ്ടുവരാന്‍ സംവിധായകന്‍ അസിസ്റ്റന്റ് ഡയറക്ടറോട് പറഞ്ഞു.

എന്നാല്‍ അദ്ദേഹം ചെന്ന് നോക്കിയപ്പോള്‍ ഇരുവരും ഷോട്ടിന് തയ്യാറായിട്ടില്ല. അതുവരെ ഇരുവരും വഴക്കിടുകയായിരുന്നു. തമ്മില്‍ തല്ലായി. പരസ്പരം വസ്ത്രങ്ങള്‍ വലിച്ചുകീറി. ഇത് കണ്ട് സംവിധായകന്‍ ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ഇവരില്‍ ആരാണ് പ്രധാന നായിക എന്നത് സംബന്ധിച്ച തര്‍ക്കമാണ് ഇവര്‍ക്കിടെ ഉണ്ടായതെന്ന് അറിഞ്ഞു. അതിന് ശേഷം രണ്ടുപേരും തെറ്റി പിരിഞ്ഞു. തുടര്‍ന്ന് സംവിധായകന്‍ ഇരുവരേയും രണ്ടു സമയങ്ങളിലായാണ് ഷൂട്ട് ചെയ്തതെന്ന് ബയില്‍വാന്‍ പറയുന്നു.

Advertisement