രാജ ഡബിള്‍ അല്ല ട്രിപ്പിള്‍ സ്ട്രോങ് ആണ്: മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന ഒരൊന്നൊന്നര കൊലമാസ്സ് ടീസര്‍ എത്തി

29

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന മധുരരാജയുടെ ആഘോഷമൂഡിലുള്ള ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി ആരാധകര്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ളതെന്ന് ആദ്യമേ അവകാശപ്പെട്ട ടീസര്‍ ആരാധകരെ ആവേശത്തിലാക്കുന്ന രീതിയില്‍ തന്നെയാണ് പുറത്തിറക്കിയത്.

Advertisements

ഇതിന് മുമ്പ് വലിയ രീതിയില്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സ്വീകരിക്കപ്പെട്ടിരുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് മധുരരാജ വരുന്നത്.

ഒരു ഐറ്റം ഡാന്‍സുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍ ചിത്രത്തിലെത്തുന്നുണ്ട്. അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ഷാജി കുമാറാണ് ഛായാഗ്രഹണം, ഗോപി സുന്ദറാണ് സംഗീതം. ഒരേ സമയം മലയാളം, തമിഴ്, തെലുഗ് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഇതിനു പുറമെ മലയാളം , തമിഴ് , തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു.

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വിഎഫ്എക്‌സ് ഗ്രാഫിക്‌സ് വിദഗ്ദ്ധര്‍ ചിത്രത്തിനായി എത്തും. കേരളം, തമിഴ്നാട് പ്രധാന ലൊക്കേഷന്‍.

ആക്ഷനും തമാശയും സസ്പെന്‍സും ത്രസിപ്പിക്കുന്ന സംഗീതവും ഒക്കെയായി മാസ്സ് എന്റര്‍ടൈനറാകും മധുരരാജ. ഒരേ സമയം മലയാളം , തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ഏപ്രില്‍ പത്തിന് വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Advertisement