സ്‌റ്റൈല്‍മന്നന്‍ ചിത്രം 2.0 അഞ്ഞൂറുകോടി കോടി ക്ലബ്ബില്‍, നേട്ടം ഏഴു ദിവസംകൊണ്ട്, ഈ പോക്ക് പോയാല്‍ 1000 കോടി ഉടന്‍

11

സ്‌റ്റൈല്‍മന്നന്‍ രജനികാന്ത് ചിത്രം 2.0 യുടെ കളക്ഷന്‍ 500 കോടി പിന്നിട്ടു. റിലീസ് ചെയ്ത് ഏഴ് ദിവസത്തിനുള്ളിലാണ് രജനികാന്തും അക്ഷയ് കുമാറും ഒന്നിച്ച ശങ്കര്‍ ചിത്രം അഞ്ഞൂറ് കോടി ക്ലബില്‍ ഇടംപിടിച്ചത്.

Advertisements

ചിത്രത്തില്‍ ഹിന്ദി വിതരണാവകാശമുള്ള കരണ്‍ ജോഹറാണ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
മെയ് മാസത്തില്‍ ചൈനയില്‍ 56,000 തിയറ്ററുകളില്‍ 2.0 പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രം വിതരണത്തിനെത്തിച്ച ലൈക്ക പ്രൊഡക്ഷന്‍ അറിയിച്ചിട്ടുണ്ട്.

ചൈനയില്‍ 47,000ലധികം 3ഡി സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ വിദേശ ചിത്രമാകും 2.0. ചൈനയിലെ പ്രധാന നിര്‍മ്മാണ വിതരണ കമ്പനികളിലൊന്നായ എച്ച് വൈ മീഡിയയാണ് ചിത്രം ചൈനയിലെത്തുക്കുന്നത്.

Advertisement