Home Entertainment

ആവേശം ഇരട്ടിപ്പിച്ച് രജനിയുടെ കാലാ ട്രെയിലര്‍ എത്തി

36

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കാലായുടെ തകര്‍പ്പന്‍ ട്രൈലറെത്തി. മാസ് ഡയലോകുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ഇറക്കിയ ടീസറുകളില്‍ നിന്ന് വ്യത്യസ്തമായി കാലായുടെ കുടുംബ രംഗങ്ങളും ട്രൈലറിലുണ്ട്. 1.30 മിനിറ്റാണ് ദൈര്‍ഘ്യം. കബാലിക്ക് ശേഷം പാ.രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രത്തില്‍ കരികാലന്‍ എന്ന അധോലോക നായകനായാണ് രജനി എത്തുന്നത്.

Advertisements

ഹരിനാഥ് ദേശായ് എന്ന രാഷ്ര്ടീയനേതാവായി നാന പടേക്കര്‍ എത്തുന്ന ചിത്രത്തില്‍ സമുദ്രക്കനി, ഹുമ ഖുറേഷി, അഞ്ജലി പാട്ടീല്‍, സുകന്യ തുടങ്ങി വന്‍ താരനിരയുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്‍െ്‌റ ബാനറില്‍ ധനുഷ് ആണ് നിര്‍മ്മാണം. ജൂണ്‍ 7-ന് തീയേറ്ററുകളിലെത്തും. മുംബൈയിലെ ചേരിയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ചേരി ഒഴിപ്പിക്കുന്നതിനെക്കുറിച്ച് പ്രതിനായകനായ നാന പടേക്കറിന്റെ കഥാപാത്രം സംസാരിക്കുന്നതിലൂടെയാണ് ട്രൈലര്‍ ആരംഭിക്കുന്നത്. അത് പ്രതിരോധിക്കുന്ന നേതാവായി നായകന്‍ കാലയും. കാലയുടെ പ്രണയവും കുടുംബവും ട്രൈലറില്‍ വരുന്നുണ്ട്.

Advertisement