രജനീകാന്തിന് സിൽക് സ്മിതയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു, ഇരുവരും തമ്മിൽ കടുത്ത ബന്ധം; ഗോസിപ്പുകളിൽ നിറഞ്ഞത്

250

ഇന്ത്യൻ സിനിമയിൽ ഗ്ലാമറസ് നടയായി നിറഞ്ഞുനിന്നിരുന്ന താരമാണ് സിൽക് സ്മിത. നീണ്ട 17 വർഷക്കാലം സിൽക് സ്മിത ഗ്ലാമറസ് നടിയായി സിനിമാ ലോകത്ത് നിറഞ്ഞു നിന്നു. സിനിമകളിലെ സെക്‌സ് സിംബലായി മാറിയ സ്മിതയെ തേടി പിന്നീട് നിരന്തരം ഇത്തരം വേഷങ്ങളിലാണ് പ്രധാനമായും എത്തിയത്.

80 കളിൽ തരംഗം സൃഷ്ടിച്ച നടി അക്കാലത്ത് നിരവധി ഡാൻസ് നമ്പറുകളിലും അഭിനയിച്ചിട്ടപണ്ട്. 1979 ൽ തമിഴ് ചലച്ചിത്രമായ വണ്ടിച്ചക്രത്തിലെ സിൽക് എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷക ശ്രദ്ധ നേടിയത്. ഇതോടെ സിൽക്ക് എന്ന് കൂടി ചേർത്ത് സിൽക് സ്മിത എന്ന പേരിൽ നടി അറിയപ്പെട്ടു.

Advertisements

Also read; രണ്ട് മൂന്ന് റിലേഷൻ ഉണ്ടായിട്ടുണ്ട്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് നടി അനുമോൾ

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഏകദേശം 450 ഓളം സിനിമകളിലാണ് നടി എത്തിയത്. രണ്ട് പതിറ്റാണ്ടിനപ്പുറവും സിൽക് സ്മിതയെക്കുറിച്ച് സിനിമാ ലോകത്ത് ചർച്ചകൾ ഉയരാറുണ്ട്. സിൽക് സ്മിതയുടെ പേരിൽ 80 കളിൽ നിരവധി ഗോസിപ്പുകളും സിനിമാ ലോകത്ത് വൻ തോതിൽ പ്രചരിച്ചിരുന്നു.

ഇതിൽ ഏറെ ചർച്ചയായത് നടൻ രജനീകാന്തും സിൽക് സ്മിതയും തമ്മിലുണ്ടായിരുന്ന ബന്ധമാണ്. തങ്കമകൻ, പായുംപുലി, ജീത് ഹമാര, സിവപ്പു സൂര്യൻ എന്നീ സിനിമകളിൽ സ്മിതയും രജനിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരും ഒരുമിച്ച ഭിനയിച്ച ഒരു ഹോട്ട് ഡാൻസ് നമ്പറും അന്ന് വലിയ ചർച്ചയായിരുന്നു. ഇതിനിടെയാണ് സിൽക്-രജനി ഗോസിപ്പ് വാർത്തകളിൽ നിറഞ്ഞത്.

സിൽക് സ്മിതയോട് അടങ്ങാത്ത അഭിനിവേശമായിരുന്നത്രെ രജനീകാന്തിന്. ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നതായും വാർത്തകളിൽ നിറഞ്ഞു. അതേസമയം, ഇതിനോടൊന്നും താരങ്ങൾ അന്ന് പ്രതികരിച്ചിരുന്നില്ല. വർഷങ്ങൾക്കിപ്പുറം രജനികാന്ത് സൂപ്പർ സ്റ്റാറായി. 90 കളോടെ സിൽക് സ്മിതയ്ക്ക് കരിയറിൽ വലിയ തിരിച്ചടികൾ നേരിട്ടു.

സെക്‌സ് സിംബൽ റോളുകളിൽ കുടങ്ങിയ നടിക്ക് നല്ല സിനിമകൾ ലഭിക്കാതെയായി. ഇതിനിടെ സാമ്പത്തിക പ്രശ്‌നങ്ങളും സിൽകിന് വന്നു. ഇതോടെയാണ് നടി 1996 ൽ ജീവനൊടുക്കിയത്. 1996 സെപ്റ്റംബർ 23 നാണ് ചെന്നൈയിലെ ഒരു അപ്പാർട്‌മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ നടിയെ കണ്ടെത്തിയത്.

വ്യക്തി ജീവിതത്തിൽ തുടരെ തിരിച്ചടികൾ നേരിട്ട നടി സാമ്പത്തികമായും അക്കാലത്ത് തകർന്നിരുന്നു. ഇതാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. 2011 ലിറങ്ങിയ ഡേർട്ടി പിക്ചർ എന്ന സിനിമ സിൽക് സ്മിതയുടെ ജീവിത കഥയെ ആസ്പദമാക്കിയായിരുന്നു. ഈ സിനിമയിൽ ഒരു സൂപ്പർ താരവുമായി സിൽക് സ്മിത പ്രണയത്തിലാവുന്നത് കാണിച്ചിട്ടുണ്ടായിരുന്നു.

Also read; ലോകകപ്പിൽ കളിപ്പിക്കരുത്, വിരാട് കോഹ്ലിയെ പുറത്താക്കണം; തുറന്നടിച്ച് ഇർഫാൻ പത്താൻ

നസ്‌റുദീൻ ഷാ അവതരിപ്പിച്ച ഈ കഥാപാത്രം യഥാർത്ഥത്തിൽ രജനീകാന്ത് ആണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നാലെ രജനി ആരാധകർ ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. എന്നാൽ സിനിമയുടെ നിർമാതാക്കൾ വിഷയത്തിൽ വ്യക്തത വരുത്തി രംഗത്ത് വന്നിരുന്നു. രജനികാന്തിന്റെ ചെറുപ്പ കാലത്താണ് അദ്ദേഹം സ്മിതയോടൊപ്പം അഭിനയിച്ചത്.

Advertisement