ഒരു സൂപ്പർസ്റ്റാർ ആണ് ഇതൊക്കെ ചെയ്യുന്നത്; ഷൂട്ടിംഗ് സെറ്റിൽ മോഹൻലാൽ പെരുമാറുന്നത് ഇങ്ങനെ, വിദ്യാബാലന്റെ വെളിപ്പെടുത്തൽ

2019

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് വിദ്യാ ബാലൻ. ഡേർട്ടി പിക്ചർ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ വിദ്യ കഹാനി, ജൽസ, ഭൂൽ ഭുലയ്യ, ശകുന്തള ദേവി, ബീഗം ജാൻ, മിഷൻ മംഗൾ, ശ്രേണി തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. ആമസോൺ പ്രൈമിലിറങ്ങിയ ജൽസയാണ് നടിയുടെ ഒടുവിലായി എത്തിയ സിനിമ.

Advertisements

ഷെഫാലി ഷായ്‌ക്കൊപ്പം അഭിനയിച്ച സിനിമ മികച്ച പ്രേക്ഷക പ്രതികരണം ആയിരുന്നു നേടിയത്. മലയാളി പശ്ചാത്തലമുള്ള വിദ്യ ഇതുവരെ ഉറുമി എന്ന സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. ആമി എന്ന കമൽ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചെങ്കിലും അവസാന ഘട്ടത്തിൽ നടി പിൻവാങ്ങിയിരുന്നു. പകരക്കാരിയായി എത്തിയത് നടി മഞ്ജു വാരിയർ ആയിരുന്നു.

Also read; രണ്ട് മൂന്ന് റിലേഷൻ ഉണ്ടായിട്ടുണ്ട്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: തന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് നടി അനുമോൾ

അതേസമയം മലയാളത്തിൽ വിദ്യ അഭിനയിച്ച ഒരു സിനിമ പാതിയിൽ വെച്ച് നിലച്ച സംഭവമുണ്ടായിരുന്നു. ലോഹിതാദാസിന്റെ ചക്രം എന്ന സിനിമയായിരുന്നു ഇത്. മോഹൻലാലും വിദ്യാ ബാലനുമായിരുന്നു ഈ ചിത്രത്തിലെ ആദ്യ നായകനും നായികയും. എന്നാൽ പിന്നീട് പൃഥിരാജിനെയും മീര ജാസ്മിനെയും നായികാ നായകൻമാരാക്കിയാണ് ഈ സിനിമ പുറത്തിറങ്ങിയത്.

ആദ്യ ചിത്രം മുടങ്ങിയതിന്റെ പേരിൽ വിദ്യ ഭാഗ്യമില്ലാത്ത നടിയാണെന്ന് പറഞ്ഞ് തെന്നിന്ത്യയിൽ നിന്നും അവസരങ്ങളും ലഭിച്ചിരുന്നില്ല. തുടർന്നാണ് നടി ബോളിവുഡിലേയ്ക്ക് ചേക്കേറിയത്. അടുത്തിടെ ചക്രത്തിൽ മോഹൻലാലിനൊപ്പം അഭിനയച്ചതിന്റെ അനുഭവങ്ങൾ വിദ്യ പങ്കുവെച്ചിരുന്നു. തന്റെ ഇഷ്ട നടനാണ് മോഹൻലാൽ എന്ന് വിദ്യ പറഞ്ഞു.

ഇപ്പോൾ വിദ്യയുടെ വെളിപ്പെടുത്തലുകളാണ് വൈറലാകുന്നത്. ‘സെറ്റിൽ നിന്നും മോഹൻലാലിൽ നിന്നും ഞാൻ വലിയൊരു പാഠം പഠിച്ചു. ഷൂട്ടിംഗിനിടെ അദ്ദേഹം പുസ്തകം വായിക്കുകയോ മറ്റെന്തെങ്കിലുമോ ചെയ്യില്ല. സിനിമയുടെ സ്‌ക്രിപ്റ്റ് പോലും വായിക്കില്ല എന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു.

Also read; രജനീകാന്തിന് സിൽക് സ്മിതയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു, ഇരുവരും തമ്മിൽ കടുത്ത ബന്ധം; ഗോസിപ്പുകളിൽ നിറഞ്ഞത്

എനിക്ക് പ്രസന്റായി ഇരിക്കണമെന്നും ഡയരക്ടർ അഭിനയിക്കാൻ വിളിക്കുമ്പോൾ ആ മാന്ത്രികത സംഭവിക്കാൻ എന്നെ സ്വയം അനുവദിക്കുകയും ചെയ്യണമെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം എപ്പോഴും ടീമിനെ പിന്തുണയ്ക്കുമായിരുന്നു. ചെറിയ ചെറിയ സഹായങ്ങൾ ചെയ്യുമായിരുന്നു. ഒരു സൂപ്പർസ്റ്റാർ ആണ് ഇതൊക്കെ ചെയ്യുന്നത്. ഇതിന്റെയൊക്കെ ചുരുക്കമെന്നത് ഈ പ്രോസസ് നമ്മളേക്കാൾ വലുതാണെന്നതായിരുന്നു’ അത് എനിക്ക് വലിയ പാഠമായിരുന്നുവെന്ന് വിദ്യ ബാലൻ കൂട്ടിച്ചേർത്തു.

Advertisement