പ്രിയ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിനെത്തി ഹൃദയം താരങ്ങള്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

830

2022 ല്‍ ഇതുവരെ റിലീസ് ചെയ്ത സിനിമകളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടതും വിജയം നേടിയയതുമായ സിനിമ യാണ് വീനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം. പ്രണവ് മോഹന്‍ലാല്‍ നായകന്‍ ആയി ഈ സിനിമയുടെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പോ പോലെ വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍ കോമ്പോ ഒരു മല യാള സിനിമയ്ക്ക് വേണ്ടി ഒരുമിക്കുന്നുവെന്നതായിരുന്നു സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ചിത്രം ഇത്ര ത്തോളം ശ്രദ്ധിക്കപ്പെടാന്‍ കാരണം. സൗഹൃദം, പ്രണയം, കുടുംബജീവിതം എന്നിവയെല്ലാം കലര്‍ന്ന ഫീല്‍ ഗുഡ് സിനിമ യായിട്ടാണ് ഹൃദയം പ്രേക്ഷകരിലേക്ക് എത്തിയത്.

Also Read: ഒരു സൂപ്പർസ്റ്റാർ ആണ് ഇതൊക്കെ ചെയ്യുന്നത്; ഷൂട്ടിംഗ് സെറ്റിൽ മോഹൻലാൽ പെരുമാറുന്നത് ഇങ്ങനെ, വിദ്യാബാലന്റെ വെളിപ്പെടുത്തൽ

ചിത്രത്തിന് തിരക്കഥയെഴുതിയും വിനീത് ശ്രീനിവാസന്‍ തന്നെയാണ്. വിശാഖ് സുബ്രമണ്യമാണ് നിര്‍മാതാവ്. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന തിനിടെയാണ് ചിത്രം ദിവസങ്ങള്‍ക്ക് മുമ്പ് ഒടിടിയിലും പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്. ഒടിടിയിലും മികച്ച സ്വീകാ ര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

ജേക്കബിന്റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തെത്തിയ സിനിമയാണ് ഹൃദയം എന്ന പ്രത്യേകതയുമുണ്ട്. പ്രണവ് നായകനായി എത്തിയ മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. കൊവിഡ് മൂന്നാം തരംഗ ത്തിന്റെ പശ്ചാ ത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയേറ്റ റുകളില്‍ ഹൃദയത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എത്തിച്ചു.

Alos Read: രജനീകാന്തിന് സിൽക് സ്മിതയോട് അടങ്ങാത്ത അഭിനിവേശമായിരുന്നു, ഇരുവരും തമ്മിൽ കടുത്ത ബന്ധം; ഗോസിപ്പുകളിൽ നിറഞ്ഞത്

പ്രണവും കല്യാണി പ്രിയദര്‍ശനും യും ജോഡികളായി എത്തിയ രണ്ടാമത്തെ സിനിമ കൂടിയായിരുന്നു ഹൃദയം. നേരത്തെ ഇരുവരും ഒരുമിച്ച് അഭിനയിച്ചത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലായിരുന്നു. പ്രിയദര്‍ശനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. കല്യാണിയുടെ അഭിനയത്തിന് ഏറ്റവും കൂടുതല്‍ പ്രശംസ ലഭിച്ച സിനിമ കൂടിയായിരുന്നു ഹൃദയം. തെന്നിന്ത്യയില്‍ തന്നെ ഏറെ തരംഗമുണ്ടാക്കുന്ന ക്യൂട്ട് നായികയാണ് കല്യാണി.

ഇപ്പോഴിതാ ഹൃദയത്തിന്റെ നിര്‍മാതാവും മലയാളത്തിലെ യുവ ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ ഒരാളുമായ വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ വിവാഹ നിശ്ചയത്തിനെത്തിയ കല്യാണിയുടെയും പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയുമൊക്കെ ചിത്രങ്ങളാണ് വൈറലാവുന്നത്.

ചിത്രം കല്യാണി പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് പങ്കുവെച്ചത്. വിശാഖിന്റെ വിവാഹ നിശ്ചയം ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു കഴിഞ്ഞത്, അദ്വൈത ശ്രീകാന്താണ് വിശാഖിന്റെ വധു.

Advertisement