മലയാള സിനിമയിലെ സൂപ്പര്‍ നായകന്മാരില്‍ ഒരാളാണ് മമ്മൂട്ടി. നിരവധി ഹിറ്റ് സിനിമകളാണ് മമ്മൂട്ടി സമ്മാനിച്ചത്. അതുകൊണ്ടുതന്നെ മമ്മൂക്കയെന്ന് ആരാധകര്‍ വിളിക്കുന്ന മമ്മൂട്ടി മലയാള സിനിമയില്‍ തന്റേതായ വലിയൊരു സ്ഥാനം തന്നെ സ്വന്തമാക്കിയ നടനാണ്.
മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് മകന്‍ ദുല്‍ഖര്‍ സല്‍മാനും സിനിമയിലെത്തിയിരുന്നു. ഇന്ന് മലയാള സിനിമയിലെ യുവനായകന്മാരില്‍ ഒരാളായി തിളങ്ങുകയാണ് ദുല്‍ഖര്‍. മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും സിനിമകളെ കുറിച്ചുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Also Read: പ്രിയ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിനെത്തി ഹൃദയം താരങ്ങള്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഇരുവരും നായകന്മാരായി അഭിനയിച്ച മിക്ക ചിത്രങ്ങളും വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപര്‍വ്വം വന്‍ വിജയമാണ് സ്വന്തമാക്കിയത്. ബിഗ് ബി യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
സിനിമാസ്വാദകര്‍ ഇരുകൈയ്യും നീട്ടിയാണ് ചിത്രം സ്വീകരിച്ചത്. റിലീസിന് പിന്നാലെ ഭീഷ്മപര്‍വ്വം കോടികള്‍ വാരിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭീഷ്മപര്‍വ്വം 115 കോടി സ്വന്തമാക്കിയെന്നാണ് പറയുന്നത്.
മമ്മൂട്ടി ചിത്രത്തിന് ആഗോളതലത്തിലും മികച്ച പ്രതികരണം ലഭിച്ചത്. ഇതാണ് ബോക്‌സോഫീസ് കളക്ഷന്‍ ഇത്രയധികം വര്‍ധിച്ചതിന് കാരണം. കൊവിഡിന് ശേഷം അതിവേഗം നൂറ് കോടി ക്ലബ്ബിലേക്ക് എത്തിയ ചിത്രം എന്ന നേട്ടവും സിനിമ സ്വന്തമാക്കി.
അതേസമയം, മമ്മൂട്ടിക്ക് പിന്നാലെ ഈ നേട്ടത്തിലേക്ക് എത്താന്‍ മകന്‍ ദുല്‍ഖര്‍ സല്‍മാനും സാധിച്ചിട്ടുണ്ട്. ദുല്‍ഖര്‍ നായകനായ കുറുപ്പ് 112 കോടിയാണ് ഇതുവരെ നേടിയ കളക്ഷന്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്.