സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളെല്ലാം മാറ്റി, താരദമ്പതികളായ ജിഷിനും വരദയും വേര്‍പിരിയുന്നു, വാര്‍ത്തകളോട് പ്രതികരിച്ച് നടി

457

നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട് മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് വരദ. മലയാളം മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയങ്കരി കൂടിയാണ് വരദ. നടിയുടെ ഭര്‍ത്താവ് ജിഷിന്‍ മോഹനും സീരിയല്‍ മേഘലയില്‍ നിറസാന്നിധ്യമാണ്. സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരം കൂടിയാണ് ജിഷിന്‍ മോഹന്‍.

Advertisements

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിന്‍ മലയാള സീരിയല്‍ രംഗത്ത് ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് നിരവധി പരമ്പരകളില്‍ ജിഷിന്‍ പ്രധാന വഷങ്ങള്‍ അവതരിപ്പിച്ചു. സിനിമ സീരയല്‍ നടി വരദയാണ് ജിഷിന്റെ ഭാര്യ. അമല എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് മുതലാണ് വരദയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്.

Also Read: ബോക്സോഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് വാപ്പയും മകനും, മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും ചിത്രങ്ങള്‍ 100 കോടി ക്ലബ്ബിലേക്ക്

മലയാള സിനിമാ ലോകത്ത് നായികയായിട്ടാണ് വരദ എത്തിയതെങ്കിലും സീരിയല്‍ മേഖലയാണ് താരത്തെ പ്രശസ്തയാക്കിയത്. വരദയും ജിഷിനും ഒരുമിച്ചാണ് അമലയില്‍ അഭിനയിച്ചത്. അവിടെ നിന്നാണ് അവരുടെ പ്രണയത്തിന് തുടക്കവും. സോഷ്യല്‍ മീഡിയകളിലും ജിഷിന്‍ സജീവമാണ്.

ആരാധകര്‍ക്കായി രസകരമായ പല പോസ്റ്റുകളും ജിഷിന്‍ പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറല്‍ ആകാറുമുണ്ട്. വരദയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ താരങ്ങളെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Also Read: പ്രിയ സുഹൃത്തിന്റെ വിവാഹനിശ്ചയത്തിനെത്തി ഹൃദയം താരങ്ങള്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ജിഷിനും വരദയും വിവാഹമോചിതരായി എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. ജിഷിനൊപ്പമുള്ള എല്ലാ ചിത്രങ്ങളും വരദ സോഷ്യല്‍മീഡിയയില്‍ നിന്നും മാറ്റിയെന്നും ഇരുവരും വിവാഹമോചിതരായി എന്നുമായിരുന്നു വാര്‍ത്തകള്‍. കൂടാതെ യൂട്യൂബ് വീഡിയോയില്‍ ജിഷിനെ വരദ ഉള്‍പ്പെടുത്താത്തതും സംശയത്തിന് കാരണമായിട്ടുണ്ട്.

എന്നാല്‍ വിവാഹമോചനത്തെക്കുറിച്ച് വരദയും ജിഷിനും പ്രതികരിച്ചിട്ടില്ല . മുമ്പും ഇരുവരുടെയും വിവാഹമോചന വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ‘എന്റെ മൂക്ക് തൊടുന്ന ഇടത്ത് നിങ്ങളുടെ സ്വാതന്ത്രം അവസാനിയ്ക്കും’ എന്നായിരുന്നു സംഭവത്തില്‍ ഇപ്പോള്‍ വരദയുടെ പ്രതികരണം.

Advertisement