ദിലീപ് ജനപ്രിയനായത് എങ്ങനെയെന്ന് ആ സംഭവത്തോടെ എനിക്ക് മനസ്സിലായി, അദ്ദേഹം നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല, വെളിപ്പെടുത്തലുമായി രാജസേനന്‍

455

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ പ്രിയ സംവിധായകന്‍ ആണ് രാജസേനന്‍. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത കുടുംബ സിനിമളിലൂടെയാണ് രാജസേനന്‍ ശ്രദ്ധിക്കപ്പെട്ടത്. താന്‍ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തില്‍ നായക കഥാപാത്രമായും രാജസേനന്‍ അഭിനയിച്ചിരുന്നു.

Advertisements

1993ല്‍ പുറത്തിറങ്ങിയ മേലേപ്പറമ്പില്‍ ആണ്‍വീട് ആണ് രാജസേനന് ചലച്ചിത്ര സംവിധായകന്‍ എന്ന നിലയില്‍ സ്ഥിരപ്രതിഷ്ഠ നല്കിയത്. പിന്നീട് അനിയന്‍ ബാവ ചേട്ടന്‍ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരന്‍, കഥാനായകന്‍ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

Also Read: കുടുംബത്തോടൊപ്പം പങ്കിടുന്ന ലളിതമായ നിമിഷങ്ങളാണ് സന്തോഷം, ആശയ്ക്കും മക്കള്‍ക്കുമൊപ്പം അവധിക്കാലം അടിച്ചുപൊളിച്ച് മനോജ് കെ ജയന്‍, വീഡിയോ വൈറല്‍

ഇപ്പോഴിതാ നടന്‍ ദിലീപിനെ കുറിച്ച് രാജസേനന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.ദിലീപിനെ ജനപ്രിയനായകനാക്കിയതും കരിയറില്‍ അദ്ദേഹത്തെ ഉയരങ്ങളില്‍ എത്തിച്ചതും അദ്ദേഹത്തിന്റെ സ്റ്റോറി സെന്‍സാണെന്ന് രാജസേനന്‍ പറയുന്നു.

ചെയ്യാന്‍ ഏറ്റെടുക്കുന്ന ഏതൊരു വേഷത്തിന് വേണ്ടിയും അദ്ദേഹം മരിച്ച് കിടന്ന് വര്‍ക്ക് ചെയ്യും. ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തില്‍ ദിലീപിനെ കാസ്റ്റ് ചെയ്തത് താനായിരുന്നുവെന്നും അദ്ദേഹം ചെയ്ത കഥാപാത്രമായിരുന്നില്ല ദിലീപിന് വേണ്ടി കണ്ടുവെച്ചതെന്നും എന്നാല്‍ അനിയന്‍ കുട്ടന്‍ എന്ന കഥാപാത്രം താന്‍ ചെയ്യാമെന്നും ദിലീപ് ഇങ്ങോട്ട് പറയുകയായിരുന്നുവെന്നും അവിടെയാണ് അ്‌ദ്ദേഹത്തിന്റെ സ്റ്റോറി സെന്‍സ് കാണാന്‍ കഴിയുന്നതെന്നും രാജസേനന്‍ പറയുന്നു.

Also Read; സില്‍ക്ക് സ്മിതയുടെ മരണവാര്‍ത്ത കേട്ട് സുരേഷ് ഗോപി തകര്‍ന്നുപോയിരുന്നു, അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല, ഷൂട്ടിങ് വരെ നിര്‍ത്തിവെപ്പിച്ചു, ദിനേശ് പണിക്കര്‍ പറയുന്നു

നെഗറ്റീവ് ഷേയ്ഡില്‍ നിന്നും പോസിറ്റീവിലേക്ക് പോകുന്ന കഥാപാത്രമാണെന്ന് പറഞ്ഞിട്ടും താന്‍ അത് തന്നെ ചെയ്യാമെന്ന് ദിലീപ് പറഞ്ഞു. ആ കഥാപാത്രത്തേക്കാള്‍ മികച്ച കഥാപാത്രം താന്‍ ആ സിനിമയില്‍ കാണുന്നില്ലെന്നും ദിലീപ് പറഞ്ഞു. അപ്പോഴാണ് ദിലീപ് എന്ന നടന്റെ സക്‌സസിന് പിന്നെ രഹസ്യം തനിക്ക് മനസ്സിലായതെന്നും രാജസേനന്‍ പറയുന്നു.

Advertisement