എന്റെ മുത്തശ്ശന്‍ രാജാവിന്റെ മകന് ടിക്കറ്റ് കിട്ടാതെ തിരികെ വന്നു, എന്റെ അച്ഛന്‍ നരസിംഹം ടിക്കറ്റ് കിട്ടാതെ തിരികെ വന്നു ഞാന്‍ ലൂസിഫര്‍ ടിക്കറ്റ് കിട്ടാതെ തിരികെ വന്നു: വൈറല്‍ കുറിപ്പ്

18

മലയാള സിനിമയില്‍ 40 വര്‍ഷമായി താരരാജവായി നിലനില്‍ക്കുന്നയാളാണ് മോഹന്‍ലാല്‍. തന്റെ ഒരു സിനിമക്ക് ആവറേജ് അഭിപ്രായം കിട്ടിയാല്‍ പോലും ജനങ്ങള്‍ കൂട്ടത്തോടെ എത്തുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അദ്ദേഹം.

Advertisements

മുത്തശ്ശിമാര്‍ മുതല്‍ കുട്ടികള്‍ വരെ അതിലുണ്ട്. എന്റെ മുത്തശ്ശന്‍ രാജാവിന്റെ മകന്‍ ടിക്കറ്റ് കിട്ടാതെ തിരികെ വന്നു, എന്റെ അച്ഛന്‍ നരസിംഹം ടിക്കറ്റ് കിട്ടാതെ തിരികെ വന്നു ഞാന്‍ ലൂസിഫര്‍ ടിക്കറ്റ് കിട്ടാതെ തിരികെ വന്നു.

ഈ ഇടക്ക് ഓണ്‍ലൈനില്‍ കാണപ്പെട്ട ഒരു കമന്റ് ആണിത്. ഇപ്പോള്‍ അതിനെ സാധൂകരിക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് വൈറല്‍.

എന്റെ കുട്ടിക്കാലത്ത് മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമെന്ന സിനിമയിലെ വര്‍ണ്ണാഭമായ പാട്ടുകള്‍ ഏറെ രസിപ്പിച്ചിരുന്നു.

ഇതു മനസിലാക്കിയ മുത്തച്ഛി വിഎച്ച്എസില്‍ പലപ്പോഴും ചിത്രത്തിലെ ഗാനങ്ങള്‍ കാണിച്ചു തന്നു, 30 വര്‍ഷം പിന്നിടുമ്പോള്‍ എന്റെ മകള്‍ അതേ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കോമ്പോയുടെ ഒപ്പം എന്ന ചിത്രത്തിലെ പാട്ട് മനസിലേറ്റിയിരിക്കുകയാണ്. എന്നും യൂട്യൂബില്‍ ഒപ്പത്തിലെ പാട്ടുകള്‍ ഇട്ടുകൊടുക്കും.

Advertisement