31 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും മണിരത്‌നവും ഒന്നിക്കുന്നു, പുതിയ ചിത്രത്തിനായി ആകാംഷയോടെ കാത്തിരുന്ന് ആരാധകര്‍

62

തമിഴില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍താരമാണ് രജനികാന്ത്. ഒത്തിരി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. ഇപ്പോഴിതാ നടന്‍ രജനികാന്തിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ സംവിധായകന്‍ മണിരത്‌നം.

Advertisements

ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൂപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്തും മണിരത്‌നവും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഇരുവരും ഒന്നിച്ച സിനിമ 1991 ല്‍ പുറത്തിറങ്ങിയ ‘ദളപതി’ എന്ന ചിത്രമാണ്.

Also Read: എന്റെ പാവാടയുടെ ഇറക്കം പോലും ഞാനാണ് തീരുമാനിച്ചത്, പറയാനുള്ളത് മുഖത്ത് നോക്കി പറയും, വീട്ടുകാരുടെ പിന്തുണയുണ്ട്, നടി ശോഭന പറയുന്നു

അതേസമയം പുതിയ ചിത്രത്തിന്റെ തിരക്കഥ തയ്യാറായിട്ടില്ലെന്നാണ് വിവരം. പൊന്നിയന്‍ സെല്‍വന്‍ 2 ന്റെ റിലീസിനിടയില്‍ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 2023 ല്‍ ആയിരിക്കും പെന്നിയിന്‍ സെല്‍വന്‍ 2 തിയ്യേറ്ററുകളിലെത്തുക.

പൊന്നിയന്‍ സെല്‍വനില്‍ തനിക്ക് അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെന്നും എന്തെങ്കിലും ഒരു ചെറിയ റോളെങ്കിലും തരണമെന്നും രജനികാന്ത് സംവിധായകന്‍ മണിരത്‌നത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മണിരത്‌നം അതിന് തയ്യാറായില്ല. എന്തെങ്കിലും റോള് തന്ന് നിങ്ങളുടെ ആരാധകരുടെ മുന്നില്‍ താന്‍ അപമാനിതനാവണം എന്നാണോ ആഗ്രഹം എന്നായിരുന്നു രജനികാന്തിനോട് മണിരത്‌നം ചോദിച്ചത്.

Also Read: അന്ന് റബേക്ക ശരിക്കും എന്നെ ഞെട്ടിച്ചു, ഇങ്ങനെ പെരുമാറുന്ന നടിമാര്‍ കുറവായിരിക്കും, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ദേവി പറയുന്നു

ഇപ്പോള്‍ ‘ജയിലര്‍’ ആണ് രജനികാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 2023ല്‍ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Advertisement