വിവാഹം നിശ്ചയം കഴിഞ്ഞതിന് ശേഷം വേര്‍പിരിഞ്ഞു, എന്നാല്‍ സൗഹൃദം വേണ്ടെന്ന് വെച്ചിട്ടില്ല, രശ്മിക ഇപ്പോഴും മെസ്സേജ് അയക്കാറുണ്ടെന്ന് രക്ഷിത് ഷെട്ടി

246

തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യന്‍ യുവസൂപ്പര്‍സ്റ്റാറായ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സില്‍ കയറി കൂടിയ സിനിമയാണ് അര്‍ജുന്‍ റെഡി.

Advertisements

കേരളത്തില്‍ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം.

Also Read: വീട്ടമ്മയായും ഭാര്യയായും അമ്മയുമായും ജീവിക്കാന്‍ കഴിയുന്നത് മനോഹരമായ കാര്യം, സിനിമ എനിക്ക് എപ്പോഴും പാഷന്‍, വിശേഷങ്ങള്‍ പങ്കുവെച്ച് സ്‌നേഹ

ഇതോടെ രശ്മികയുടെ മലയാളി ആരാധകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായത്. തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറി ഇപ്പോള്‍ ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ് രശ്മിക മന്ദാന. ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം തന്റെ ലളിതമായ പെരുമാറ്റം കൊണ്ടും ശ്രദ്ധേയയാണ്.

നേരത്തെ രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞതായിരുന്നു. രക്ഷിത് ഷെട്ടിയുമായിട്ടായിരുന്നു രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാല്‍ അതിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. രക്ഷിത് നായകനായി എത്തിയ കിരിക്ക് പാര്‍ട്ടി എ്‌ന ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ രശ്മികയെ കുറിച്ച് സംസാരിക്കുകയാണ് രക്ഷിത്.

Also Read: വളരെ ചെറുപ്പത്തിലായിരുന്നു വിവാഹം; പിന്നെയാണ് സിനിമയില്‍ വന്നത്, വിവാഹം എന്താണ് എന്ന് അറിഞ്ഞിട്ട് അതിന് ഉള്ളിലേക്ക് ഇറങ്ങണം എന്നാണ് പറയാനുള്ളത്: വിക്രം പ്രഭു

തങ്ങള്‍ വിവാഹം വേണ്ടെന്ന് വച്ചെങ്കിലും തങ്ങള്‍ക്കിടയിലെ സൗഹൃദം ഇപ്പോഴുമുണ്ട്. ഇടക്കിടക്ക് മെസ്സേജുകള്‍ ചെയ്യാറുണ്ടെന്നും എന്നാല്‍ സ്ഥിരമായി കമ്മ്യൂണിക്കേഷന്‍ ഇല്ലെന്നും തന്റെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ രശ്മിക തനിക്ക് ബെസ്റ്റ് വിഷസ് നേരാറുണ്ടെന്നും രശ്മികയുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ താനും വിജയം ആശംസിക്കാറുണ്ടെന്നും രക്ഷിത് പറയുന്നു.

Advertisement