വളരെ ചെറുപ്പത്തിലായിരുന്നു വിവാഹം; പിന്നെയാണ് സിനിമയില്‍ വന്നത്, വിവാഹം എന്താണ് എന്ന് അറിഞ്ഞിട്ട് അതിന് ഉള്ളിലേക്ക് ഇറങ്ങണം എന്നാണ് പറയാനുള്ളത്: വിക്രം പ്രഭു

572

സിനിമാ കുടുംബത്തില്‍ നിന്നും വന്ന് തമിഴ് സിനിമാ ലോകത്ത് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് നടന്‍ വിക്രം പ്രഭു. മലയാളത്തിലും താരം പ്രശസ്തനാണ്. മലയാളി താരം ലക്ഷ്മി മേനോന്‍ നായികയായി അഭിനയിച്ച കുംകി ചിത്രത്തിലെ പ്രകടനമാണ് ാതര്തതെ കേരളക്കരയിലും പ്രശസ്തനാക്കിയത്. അച്ഛന്റെയും മുത്തച്ഛന്റെയും പാരമ്പര്യം പിന്‍തുടര്‍ന്നാണ് വിക്രം പ്രഭു സിനിമയില്‍ എത്തിയത്.

ശിവാജി ഗണേശന്റെ കൊച്ചുമകനായ വിക്രം പ്രഭു ഇപ്പോള്‍ ഇരുഗപ്പട്ര് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ്. തന്റെ പുതിയ ചിത്രമായ ഇരുഗപട്ര് ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് പറയുന്നതെന്ന് വിക്രം പ്രഭു പറയുന്നു. മുറുകെ പിടിച്ചിരിക്കുന്നത് എന്നാണ് വാക്കിന് അര്‍ത്ഥം.

Advertisements

ഈ പേരുപോലെ താന്‍ ഏറ്റവും മുറുകെ പിടിച്ചിരിക്കുന്നത് ഭാര്യയെ തന്നെയാണ് എന്ന് വിക്ര പ്രഭു വെളിപ്പെടുത്തി. തന്റെ വിവാഹം വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിഞ്ഞു. വിവാഹം എന്താണ് എന്ന് അറിഞ്ഞിട്ട് അതിന് ഉള്ളിലേക്ക് ഇറങ്ങണം എന്നതാണ് ഈ സിനിമ പറയുന്നത്.

ALSO READ- അവളുടെ ആകര്‍ഷകമായ സൗന്ദര്യം എന്നത്തെയും പോലെ തന്നെയുണ്ട്! അവിചാരിതമായ കണ്ടുമുട്ടല്‍ പങ്കിട്ട് അജ്മല്‍ അമീര്‍; പ്രിയപ്പെട്ട മരിയയും രഞ്ജിത്തുമെന്ന് പ്രേക്ഷകരും

എന്നാല്‍താന്‍, യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഒരു അന്‍പത് ശതമാനം മാത്രമേ അതിനെ കുറിച്ച് അറിയുമായിരുന്നുള്ളൂവെന്നും വിക്രം പ്രഭു തുറന്നുപറയുന്നു.

ആ സമയത്ത് ഞങ്ങള്‍ രണ്ടു പേരും വളരെ ചെറിയ പ്രായമായിരുന്നു. രണ്ടു പേര്‍ക്കും ജീവിതത്തെ കുറിച്ച് അറിയില്ല. അതുകൊണ്ട് തന്നെ എന്താണ് വിവാഹം എന്നും, എങ്ങനെയാണ് പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകുന്നത് എന്നുമൊക്കെ ഞങ്ങള്‍ ഒരുമിച്ച് അറിഞ്ഞാണ് മുന്നോട്ട് പോയത്.

ALSO READ- വെറും മൂന്ന് ചിത്രങ്ങള്‍; പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറി അര്‍ജുന്‍ രാധാകൃഷ്ണന്‍! സര്‍പ്രൈസ് കഥാപാത്രത്തിലും മികവ് തെളിയിച്ച് താരം

നേരത്തെ വിവാഹം ചെയ്തതുകൊണ്ട് ആ പ്രായം ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്നത് ശരിയാണ്. പക്ഷെ ഒരു ബെസ്റ്റ് ഫ്രണ്ടിനൊപ്പം ജീവിതത്തില്‍ കൈ പിടിച്ചു നടക്കാന്‍ പറ്റുക എന്നത് വലിയ കാര്യമാണെന്നാണ് വിക്രം പ്രഭു പറയുന്നത്.

തനിക്ക് ഏത് പ്രതിസന്ധിയെയും ഒരുമിച്ച് നേരിടാന്‍ കഴിയുന്നതും ഞങ്ങള്‍ ഒരുമിച്ചായതുകൊണ്ടാണെന്നും വിക്രം പ്രഭു പറഞ്ഞു.

Advertisement