അവളുടെ ആകര്‍ഷകമായ സൗന്ദര്യം എന്നത്തെയും പോലെ തന്നെയുണ്ട്! അവിചാരിതമായ കണ്ടുമുട്ടല്‍ പങ്കിട്ട് അജ്മല്‍ അമീര്‍; പ്രിയപ്പെട്ട മരിയയും രഞ്ജിത്തുമെന്ന് പ്രേക്ഷകരും

290

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടി വിമലാ രാമന്‍. കോളേജ് കുമാരന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും നസ്രാണി എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെയും റോമിയോ എന്ന ചിത്രത്തില്‍ ദിലീപിന്റെയും എല്ലാം നായികയായി എത്തി കൈയ്യടി നേടിയ നടിയാണ് വിമല രാമന്‍.

ഏറെ നാളുകള്‍ ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നടി ഒപ്പം എന്ന ചിത്ത്രിലൂടെ തിരിച്ചെത്തിയിരുന്നു. താരം ജനിച്ചതും വളര്‍ന്നതുമെല്ലാം ഓസ്ട്രേലിയയല്‍ ആണ്. മോഡലിംഗില്‍ നിന്നാണ് സിനിമയിലേക്ക് താരമെത്തിയത്.മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്,കന്നഡ എന്നീ ഭാഷകളിലും വളര സജീവമായ താരമാണ് വിമല.

Advertisements

സിനിമയില്‍ സജീവമല്ലെങ്കിലും താരം സോഷ്യല്‍
വിമല രാമനെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നത് ‘ഒരു വേനല്‍ പുഴയില്‍ തെളിനീരില്‍…’ എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ്. സിനിമ അത്ര ഹിറ്റായില്ലെങ്കിലും ആ പാട്ട് പ്രേക്ഷകരുടെ മനസില്‍ ഇന്നു തങ്ങി നില്‍ക്കുന്നതാണ്.
ALSO READ- വെറും മൂന്ന് ചിത്രങ്ങള്‍; പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറി അര്‍ജുന്‍ രാധാകൃഷ്ണന്‍! സര്‍പ്രൈസ് കഥാപാത്രത്തിലും മികവ് തെളിയിച്ച് താരം

ഈ പ്രണയഗാനത്തില്‍ ഒന്നിച്ചെത്തിയ വിമലയും അജ്മല്‍ അമീര്‍ എന്ന നടനും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി. തമിഴ് സിനിമയിലേക്ക് പോയ അജ്മല്‍ അവിടേയും ഹിറ്റുകള്‍ സമ്മാനിച്ചു.

പ്രണയകാലം എന്ന ഈ സിനിമ എന്നാല്‍ ദു ര ന്ത പര്യവസാനിയായിരുന്നു. മ ര ണത്തിലൂടെ ഒന്നിക്കാന്‍ തീരുമാനിച്ച പ്രണയിതാക്കളുടെ കഥയാണ് ചിത്രം പറഞ്ഞത്. യുടെ അവസാനം ജീവിതത്തില്‍ അവര്‍ക്ക് ഒന്നിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

ഈ ചിത്രം ഇറങ്ങി ഇപ്പോള്‍ പതിനാറ് വര്‍ഷം പിന്നിടുന്നതിനിടെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തുകയാണ് ഈ ജോഡികള്‍ വീണ്ടും. തീര്‍ത്തും അവിചാരിതമായി കണ്ടുമുട്ടിയ ആ കൂടിച്ചേരലിനെ കുറിച്ച് അജ്മല്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.

ALSO READ- മമ്മൂസ് എന്ന് വിളിക്കുന്ന ആളുകള്‍ കുറവാണ്, ആ വിളിയില്‍ തന്നെ ആത്മബന്ധം വ്യക്തമാണ്; വിജയരാഘവനെ കുറിച്ച് മമ്മൂട്ടി

‘ഒന്നര പതിറ്റാണ്ടിലേറെയായി എനിക്ക് കാണാന്‍ അവസരം ലഭിക്കാത്ത ഒരാളുമായുള്ള വഴികള്‍ കടന്നുപോകുന്ന ഒരു അവിചാരിത കൂടിക്കാഴ്ചയായിരുന്നു അത്. അവളുടെ സ്ഥായിയായ കൃപയും സൗന്ദര്യവും എന്നത്തേയും പോലെ ആകര്‍ഷകമായി തന്നെയുണ്ട്.’

‘ഞങ്ങളുടെ എല്ലാ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ‘ഒരു വേനല്‍ പുഴയില്‍’ എന്ന പാട്ടിന്റെ ആരാധകര്‍ക്കും അഭിനന്ദന സൂചകമായി ഈ ഫോട്ടോ പങ്കുവെക്കുന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.’-അജ്മല്‍ കുറിച്ചു.

വിമല രാമനൊപ്പമുള്ള ഒരു സെല്‍ഫി ചിത്രം പങ്കിട്ടാണ് അജ്മലിന്റെ കുറിപ്പ്. ‘ഒരുപാട് നാളുകള്‍ക്ക് ശേഷം താങ്കളെ കണ്ടതില്‍ എനിക്കും ഒരുപാട് സന്തോഷമുണ്ടെ’ന്നാണ് വിമല ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.

Advertisement