Home Entertainment Celebrities

മോശം സമയം, മോശം ദിവസം; സ്‌കൂളില്‍ നിന്നും മടങ്ങിയ എന്റെ കുഞ്ഞ് ഇപ്പോഴും ആശുപത്രിയിലാണ്; കണ്ണീരോടെ രംഭ; ആശ്വാസ വാക്കുകളുമായി താരങ്ങളും ആരാധകരും

206

മലയാള സിനിമയില്‍ മാത്രമല്ല തെന്നിന്ത്യയില്‍ ഒട്ടാകെ തരംഗമുണ്ടാക്കിയ താരമാണ് നടി രംഭ. താരത്തിന്റെ അരങ്ങേറ്റ സമയത്ത് ഏറ്റവും മികച്ച സിനിമകള്‍ സമ്മാനിച്ചത് മലയാളം ഇന്‍ഡസ്ട്രിയായിരുന്നു.

തമിഴിലേക്ക് ചേക്കേറിയ താരം നാടന്‍ ലുക്ക് വിട്ട് ഗ്ലാമറസ് വേഷങ്ങളിലേക്ക് കടന്നിരുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, എന്നീ ഭാഷകളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി താരം നിറഞ്ഞുനില്‍ക്കുകയായിരുന്നു.

Advertisements

ഇതിനിടെ സിനിമയില്‍ നിന്നു ംഇടവേള എടുത്ത് വിവാഹിതയായിരുന്നു. കാനഡയില്‍ നിന്നുള്ള ശ്രീലങ്കന്‍ തമിഴ് ബിസിനസുകാരനായ ഇന്ദ്രകുമാറിനെ വിവാഹം ചെയ്തത്. ഇതോടെ കാനഡയിലേക്ക് താമസം മാറി. ഇടക്കാലത്ത് വിവാഹമോചനത്തിലേക്ക് വരെ താരം നീങ്ങിയെങ്കിലും മക്കള്‍ക്ക് വേണ്ടി ഭര്‍ത്താവുമായി ഒരുമിക്കുകയായിരുന്നു.

ALSO READ- അവസരമുണ്ട് എന്തായാലും നീ ഉണ്ട് എന്ന് പറഞ്ഞ് സ്വാധിനിക്കും, പിന്നെ പതുക്കെ അവർ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക് കടക്കും, കനി കുസൃതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മൂന്ന് മക്കളാണ് രംഭയ്ക്കുള്ളത്. ഇപ്പോഴിതാ താരം ഏറെ വിഷമിപ്പിക്കുന്ന ഒരു ഘട്ടത്തിലൂടെ കടന്നുപോവുകയാണ്.സമൂഹ മാധ്യമങ്ങളിലൂടെ രംഭ ഇപ്പോള്‍ വളരെ വിഷമകരമായ ഒരു വാര്‍ത്തയാണ് പങ്കുവെച്ചിരിക്കുന്നത്. കുട്ടികളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു വരുന്ന വഴിയില്‍ ഞങ്ങളുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ച് അപ ക ടമുണ്ടായി എന്നാണ് താരം അറിയിച്ചിരിക്കുന്നത്.

അ പ ക ട സമയത്ത് കാറിലുണ്ടായിരുന്നത് ഞാനും കുട്ടികളും എന്റെ മുത്തശ്ശിയുമായിരുന്നെന്ന് രംഭ പറയുന്നു. ഞങ്ങള്‍ എല്ലാവരും നിസ്സാര പരിക്കുകളോടെ സുരക്ഷിതരാണ്. എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശമായ ദിവസം, മോശം സമയം. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും രംഭ ആരാധകരോട് അപേക്ഷിക്കുകയാണ്.

അപ ക ടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ കഴിയുന്ന മകളുടെയും ചിത്രങ്ങള്‍ രംഭ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, താരങ്ങളുള്‍പ്പടെ നിരവധി പേരാണ് രംഭയെ ആശ്വസിപ്പിക്കുന്നത്.

ALSO READ- ഗ്രീഷ്മ പഠിച്ച കള്ളി, മൊത്തം നാല് പ്രണയം ഉണ്ടായിരുന്നു, ഷാരോണിനെ പ്രണയിച്ചത് വകവരുത്താൻ തന്നെ, എല്ലാം അന്ധവിശ്വാസത്തിന്റെ പേരിൽ ഗ്രീഷ്മയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

മീന, ഖുശ്ബു, സ്‌നേഹ എന്നിങ്ങളെ ഒരുപാട് താരങ്ങള്‍ രംഭയ്ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം, സിനിമ ഉപേക്ഷിച്ചു എങ്കിലും നിര്‍മ്മാണ രംഗത്ത് സജീവമായിരുന്ന താരം ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. വിവാഹ ദിനത്തിലെ ചിത്രങ്ങള്‍ വെച്ചുള്ള താരത്തിന്റെ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു.

Advertisement