12ാമത് വിവാഹവാര്‍ഷികം, ഭാര്യയെ ചേര്‍ത്തുപിടിച്ച ചിത്രവുമായി രമേശ് പിഷാരടി, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

243

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും സംവിധായകനുമാണ് രമേഷ് പിഷാരടി. മിമിക്രി രംഗത്ത് നിന്ന് മിനിസ്‌ക്രീനിലും പിന്നീട് സിനിമാ രംഗത്തേക്കും എത്തിയ രമേഷ് പിഷാരടി മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുക്കുക ആയിരുന്നു.

Advertisements

മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ താരത്തിന് സാധിച്ചു. സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെയാണ് രമേഷ് പിഷാരടി തുടങ്ങിയത്. പിന്നീട് നായകനായും സംവിധായകനായും മാറുകയായിരുന്നു താരം.

Also Read: വീട്ടുകാര്‍ എതിര്‍പ്പിലായിരുന്നു, പക്ഷേ ഞങ്ങളുടേത് ഒളിച്ചോട്ട വിവാഹമല്ല, പ്രണയം വിവാഹശേഷവും തുടരും, ദര്‍ശന പറയുന്നു

കൊച്ചിന്‍ സ്റ്റാലിയന്‍സില്‍ പ്രവര്‍ത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കൊപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും താരം സജീവമായി. 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. 2018 ല്‍ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തി.

സോഷ്യല്‍മീഡിയയില്‍ സജീവമായ രമേശ് പിഷാരടി തന്റെയും കുടുംബത്തിന്റെയുമെല്ലാം ചിത്രം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ചിത്രത്തെക്കാളും ശ്രദ്ധനേടുന്നത് രമേശ് പിഷാരടി അതിന് നല്‍കുന്ന ക്യാപ്ഷനുകളാണ്. ഇപ്പോഴിതാ ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് രമേശ് പിഷാരടി.

Also Read: ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു, വിവാഹജീവിതത്തെ കുറിച്ചും വേര്‍പിരിയലിനെ പറ്റിയും മനസ്സുതുറന്ന് അര്‍ച്ചന കവി

ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്. തങ്ങളുടെ 12ാമത്തെ വിവാഹവാര്‍ഷിക ദിനമാണെന്ന് രമേശ് പിഷാരടി പറയുന്നു. ”വിവാഹം അതിന്റെ ടീനേജിലേക്ക് കടന്നു. ഇന്ന് 12th വിവാഹവാര്‍ഷികം എന്നാണ് ഫോട്ടോ പങ്കുവെച്ച് പിഷാരടി കുറിച്ചത്. നിരവധി പേരാണ് താരത്തിനും ഭാര്യയ്ക്ക്ും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ഫോട്ടോയ്ക്ക് താഴെ കമന്റിട്ടത്.

Advertisement