ഇങ്ങനെ ഒരു ഫോട്ടോ എടുക്കുമ്പോള്‍ അറിയില്ലായിരുന്നു എന്നും ജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കേണ്ടി വരുമെന്ന്; ശരണിനെ കുറിച്ച് ഭാര്യ റാണി

2476

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശരണ്‍ പുതുമന. സിനിമയിലും മുഖം കാണിച്ചിട്ടുണ്ടെങ്കിലും ശരണിനെ പ്രിയതാരമാക്കിയത് സീരിയലുകളാണ്. താരത്തിന് സിനിമയെക്കാളും ജനപ്രീതി നേടി കൊടുത്തത് സീരിയലുകളായിരുന്നു. നായകനായും വില്ലനായിട്ടുമൊക്കെ താരം ഇന്ന് സീരിയലുകളില്‍ സജീവമാണ്.

താരത്തിനൊപ്പം അദ്ദേഹത്തിന്റെ അഭിനയത്തോടൊപ്പം മൊഴിമാറ്റ അന്യഭാഷ ചിത്രങ്ങളിലെ നായകന്മാര്‍ക്ക് ഡബ്ബ് ചെയ്യുമ്പോള്‍ ശബ്ദം കൊടുക്കുന്നതും ശരണാണ്. താരത്തിന്റെ ഭാര്യ റാണിയും മകളുമൊക്കെ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.

Advertisements

ഇപ്പോഴിതാ റാണി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഡിസംബര്‍ 3 എന്ന ദിവസത്തിന് ഏറെ പ്രത്യേകതയുണ്ടെന്നാണ് റാണിയുടെ പോസ്റ്റ്. ഒരു ഡിസംബര്‍ 3 ന് ആയിരുന്നു റാണിയുടെയും ശരണിന്റെയും വിവാഹ നിശ്ചയം. ആദ്യമായി ശരണിനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോയ്ക്കൊപ്പമാണ് താരത്തിന്റെ ഈ കുറിപ്പ്

ALSO READ- സീരിയലിലെ അഭിനയം കണ്ട് പൃഥ്വിരാജ് പറഞ്ഞ കമന്റ് കേട്ട് ഞെട്ടി; സെറ്റില്‍ തമാശ പറഞ്ഞ് കറങ്ങി നടന്നാലും മല്ലികാമ്മയോട് മാത്രം ഞാന്‍ തമാശ പറയില്ലെന്ന് അനുമോള്‍

റാണി കുറിക്കുന്നതിങ്ങനെ: ‘ഈ ഫോട്ടോ 2000 നവംബര്‍ 10 ആം തിയ്യതി എടുത്തത് ആണ്. ഞാന്‍ ചെയര്‍പേഴ്സണ്‍ ആയ വര്‍ഷം ഏട്ടന്‍ കോളജില്‍ ആര്‍ട്സ് ഡേ ഉദ്ഘാടനത്തിന് വന്ന ദിവസം. അന്ന് ഒരുപാട് ഫോട്ടോകള്‍ക്കൊപ്പം ഇങ്ങനെ ഒരു ഫോട്ടോ എടുക്കുമ്പോള്‍ അറിയില്ലായിരുന്നു എന്നും ജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കേണ്ട ആള്‍ ആയി മാറും ഈ ചുവപ്പ് ഷര്‍ട്ടുകാരന്‍ എന്ന്.’

‘ഇന്ന് ഒരു ഡിംസംബര്‍ 3. 2003 ഡിസംബര്‍ 3 ന് ആണ് ഇരു വീട്ടുകാരും ഞങ്ങള്‍ ഒരുമിച്ചെന്ന തീരുമാനത്തെ ഔദ്യോഗികമായി ഉറപ്പിച്ചത്. ഡിസംബര്‍ 3 വിവാഹ നിശ്ചയ ദിവസം ഈ രണ്ട് പേര്‍ എനിക്ക് സ്നേഹത്തിന്റെ രണ്ട് അറ്റവും അര്‍ത്ഥവും ആണ്.’

Advertisement