Home Entertainment

‘മമ്മൂട്ടി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്നയാളാണ്, മോഹന്‍ലാലിന് അതിന് ഭയമാണ്’: തുറന്നുപറഞ്ഞ് പ്രമുഖ സംവിധായകന്‍

51

നിരവധി യുവതാരങ്ങള്‍ ഉണ്ടെങ്കിലും മലയാള സിനിമയിലെ സൂപ്പര്‍സ്‌റ്റാറും മെഗാസ്‌റ്റാറും എന്നും മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ്.

Advertisements

ലഭിക്കുന്ന കഥാപാത്രങ്ങള്‍ തങ്ങളുടേതായ രീതിയില്‍ ഏറ്റവും മികച്ചതായിത്തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നവരാണ് ഇവര്‍ രണ്ടുപേരും. അതുകൊണ്ടുതന്നെയാണ് പ്രേക്ഷകര്‍ ഇരുവരെയും നെഞ്ചിലേറ്റിയതും.

ഈ രണ്ട് താരങ്ങളുടേയും കരിയറില്‍ മികച്ച സിനിമകള്‍ നല്‍കിയ സംവിധായകനാണ് രഞ്ജിത്. രഞ്ജിതിന് ഇപ്പോള്‍ പറയാനുള്ളത് ഇവര്‍ രണ്ടുപേരുടേയും സിനിമാ കാഴ്‌ചപ്പാടിനെക്കുറിച്ചാണ്. തികച്ചും വ്യതസ്‌തമായ രീതിയില്‍ തന്നെയാണ് ഇരുവരും സിനിമയെ നോക്കിക്കാണുന്നത്.

‘സിനിമയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ആളാണ് മമ്മൂട്ടി. ഒരാളുടെ കൈയില്‍ ഒരു തിരക്കഥ ഉണ്ടെന്നറിഞ്ഞാല്‍ അത് തേടിപ്പോയി അദ്ദേഹം ചെയ്യും. എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല. മോഹന്‍ലാലിന് ചുറ്റും ഒരു ടീമുണ്ട്.

അദ്ദേഹം എപ്പോഴും അതിനുള്ളില്‍ നിന്ന് വര്‍ക്ക് ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നയാളാണ്. പുതിയൊരാള്‍ തിരക്കഥയുമായി വന്നാല്‍ അല്‍പ്പം ടെന്‍ഷന്‍ കാണിക്കുന്നയാണ് മോഹന്‍ലാല്‍’- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Advertisement