ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരും, ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവരും ഉണ്ട്; രഞ്ജു രഞ്ജിമാര്‍

452

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രഞ്ജു രഞ്ജിമാര്‍. തന്റെ മനസ്സില്‍ ഉള്ളത് എപ്പോഴും വെട്ടി തുറന്നു പറയാറുണ്ട് രഞ്ജു. തന്റെ ജീവിതത്തെക്കുറിച്ച് ഒക്കെ പലതവണ രഞ്ജി പറഞ്ഞിട്ടുണ്ട്, അതുപോലെ തന്നെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കുറിച്ചും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ രഞ്ജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത് . 

ഞാന്‍ എങ്ങനെ ഇരിക്കണം എന്നത്, എന്റെ മാത്രം അവകാശം ആണ്, ഞാന്‍ ജീവിക്കുന്ന ചുറ്റുപാടും, സോസൈറ്റിയും, അതില്‍ പെടുന്ന ചില വ്യക്തികളും,എന്നെ അംഗീകരിക്കണം എന്നത് എന്റെ ആഗ്രഹം ആയിരിക്കാം, അംഗീകരിക്കണോ വേണ്ടയോ എന്നത് അവരുടെ മാത്രം സ്വാതന്ദ്ര്യവും, എനിക്കറിയാം എന്റെ കുറവുകളും, കഴിവുകളും, ഒരു വ്യക്തിയെ നമുക്കു പൂര്‍ണമായി എങ്ങനെ മനസ്സിലാക്കാന്‍ കഴിയും, ഒരിക്കലും പറ്റില്ല, എല്ലാം അംഗീകരിക്കുമ്പോഴും നമ്മുടേ ജീവിതത്തിന്റെ താക്കോല്‍ നമ്മുടേ കൈകളില്‍ തന്നെ ആയിരിക്കും.

Advertisements

also read
വലിയ സൂപ്പര്‍ താരങ്ങള്‍ക്ക് ആര്‍ക്കുമില്ലാത്ത ഒരു ക്വാളിറ്റി അദ്ദേഹത്തിന് ഉണ്ട്; തുറന്നു പറഞ്ഞ് ഗൗരി
ഇതിനിടയില്‍ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരും, ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്നവരും, ഒഴുവാക്കാന്‍ ശ്രമിക്കുന്നവരും സര്‍വസാധാരണം ആണെന്ന ബോധം നമുക്കുണ്ടാകണം.

പിന്നെ നമ്മുടേ സന്തോഷോം അതു ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം അതു കിട്ടുമ്പോള്‍ ആസ്വദിക്കുക നാളെ ആ സന്തോഷം നമ്മളെ തേടി വീണ്ടും വരുമെന്ന് ധരിച്ചു വച്ചു ജീവിക്കണ്ട, നമുക്ക് ചിരിക്കാന്‍ അറിയാമെങ്കില്‍ ആരുടെ മുന്നിലും പിടിച്ചു നില്‍കാം, അതൊരുതരം ട്രിക്ക് ആണേ രഞ്ജു കുറിച്ചു.

 

 

 

Advertisement