പരസ്യങ്ങളിലൂടെ മാത്രം 10 മുതല്‍ 20 കോടി വരെ, സിനിമയ്ക്ക് മൂന്ന് കോടിയും; 27 വയസ്സുള്ള രശ്മികയുടെ സമ്പാദ്യവും ശമ്പളവും

47

ഇന്ന് ഏറ്റവും കുടൂതല്‍ ആരാധകര്‍ ഉള്ള നടിയാണ് രശ്മിക മന്ദാന. ഇന്ന് ബോളിവുഡ് വരെ എത്തി നില്‍ക്കുന്ന രശ്മിക മലയാളം ഒഴികെ എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചു. വെറും 27 വയസുള്ള രശ്മിക 2016ല്‍ കിര്‍ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

Advertisements

ഇപ്പോള്‍ താരത്തിന്റെ പ്രതിഫലം സ്വത്ത് എന്നിവയെ കുറിച്ചുള്ള ചര്‍ച്ചയാണ് നടക്കുന്നത്.

രശ്മികയുടെ പ്രതിഫലം 3 കോടിയോളം ആണെന്നാണ് വിവിധ സിനിമ ട്രേഡ് സൈറ്റുകള്‍ പറയുന്നത്. അതേസമയം അനിമല്‍ സിനിമയുടെ വിജയത്തിന് ശേഷം രശ്മിക തന്റെ പ്രതിഫലം ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്.

അതേസമയം വിവിധ പരസ്യങ്ങളിലൂടെ 10 മുതല്‍ 20 കോടിവരെ മാസ വരുമാനം നടിക്ക് ഉണ്ടെന്നാണ് ക്യൂജി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാംഗ്ലൂര്‍, ഗുരുഗ്രാം, ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ രശ്മികയ്ക്ക് വസതിയുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ബാംഗ്ലൂരിലെ രശ്മികയുടെ സ്വകാര്യ വസതിക്ക് മാത്രം 45 മുതല്‍ 50 കോടി വരെ മൂല്യം വരും. രശ്മികയുടെ മൊത്തം ആസ്തി മൂല്യം ഏകദേശം 100 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട്.

 ആഡംബര കാറുകളോട് പ്രിയമുള്ള രശ്മികയ്ക്ക് വിവിധ തരത്തിലുള്ള കാറുകളുണ്ട്. ടൊയോട്ട ഇന്നോവ, ഔഡി ക്യൂ3, മെഴ്സിഡസ് ബെന്‍സ് സി ക്ലാസ്, റേഞ്ച് റോവര്‍ സ്പോര്‍ട്ട്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയ കാറുകള്‍ രശ്മികയുടെ ഗാരേജില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisement