വരവറിയിച്ച് മാധവ് സുരേഷ്; കുമ്മാട്ടിക്കളിയുടെ ട്രെയിലര്‍ കാണാം

39

നടന്‍ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുമ്മാട്ടിക്കളി. സിനിമയുടെ ട്രെയിലര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. സുരേഷ് ഗോപിയും ദുല്‍ഖറും ആണ് ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത് . ചിത്രത്തിന്റെ സംവിധാനം വിന്‍സെന്റെ സെല്‍വയാണ്.

Advertisements

കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം ‘അമര’ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ ലാല്‍, ആല്‍വിന്‍ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

ആര്‍ കെ വിന്‍സെന്റ് സെല്‍വയാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വെങ്കിടേഷ് വിയാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജാക്‌സണ്‍ വിജയ്‌യാണ്.

നിര്‍മാണം സൂപ്പര്‍ ഗുഡ് ഫിലിംസാണ്. സംഘട്ടനം ഫീനിക്‌സ് പ്രഭുവാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമൃത മോഹനാണ്.

Advertisement